Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AI App

പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്കു സ​ഹാ​യ​ക​​മാ​കു​ന്ന എ​ഐ ആ​പ്പു​മാ​യി യു​വ​സം​രം​ഭ​ക​ർ

ആ​​​​ല​​​​ങ്ങാ​​​​ട്: പ്ര​​​​മേ​​​​ഹ​​​​രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു സ​​​​ഹാ​​​​യ​​​​ക​​​​​മാ​​​​കു​​​​ന്ന നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി(​​​​എ​​​​ഐ) ആ​​​​പ്പു​​​​മാ​​​​യി യു​​​​വ​​​​സം​​​​രം​​​​ഭ​​​​ക​​​​ർ.

ഗ്ലൂ​​​​ക്കോ എ​​​​ഐ എ​​​​ന്ന​​​പേ​​​​രി​​​​ൽ ആ​​​​ൻ​​​​ഡ്രോ​​​​യ്ഡ്‌ മൊ​​​​ബൈ​​​​ൽ ആ​​​​പ്പ്‌ നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്‌ ആ​​​​ല​​​​ങ്ങാ​​​​ട്‌ കൊ​​​​ടു​​​​വ​​​​ഴ​​​​ങ്ങ സ്വ​​​​ദേ​​​​ശി ബി​​​​ബി​​​​ൻ മോ​​​​ഹ​​​​നും ചെ​​​​റാ​​​​യി സ്വ​​​​ദേ​​​​ശി എം.​​​​ടി. സ​​​​ന്ദീ​​​​പും ചേ​​​​ർ​​​​ന്നാ​​​​ണ്‌. ലോ​​​​ക പ്ര​​​​മേ​​​​ഹ ദി​​​​ന​​​​ത്തി​​​​ൽ മ​​​​ന്ത്രി വി.​​​​ഇ. അ​​​​ബ്‌​​​ദു​​​ൾ ഗ​​​​ഫൂ​​​​ർ ആ​​​​പ്പി​​​​ന്‍റെ ഉ​​​​ദ്‌​​​​ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

ക​​​​ഴി​​​​ക്കു​​​​ന്ന ഭ​​​​ക്ഷ​​​​ണ​​​പാ​​​​നീ​​​​യ​​​​ങ്ങ​​​​ളു​​​​ടെ ചി​​​​ത്രം ആ​​​​പ്പി​​​​ൽ എ​​​​ടു​​​​ത്താ​​​​ൽ അ​​​​തി​​​​ലെ കാ​​​​ർ​​​​ബോ​​​​ഹൈ​​​​ഡ്രേ​​​​റ്റ്, പ​​​​ഞ്ച​​​​സാ​​​​ര, മ​​​​റ്റു പോ​​​​ഷ​​​​ക​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ള​​​​വും ഗ്ലൈ​​​​സി​​​​മി​​​​ക് ഇ​​​​ൻ​​​​ഡ​​​​ക്സും ക​​​​ണ​​​​ക്കാ​​​​ക്കി ന​​​​ൽ​​​​കു​​​​ന്ന ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ്യ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യാ​​​​ണ് ഗ്ല‍ൂ​​​​ക്കോ എ​​​​ഐ ആ​​​​പ്പി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത. ഇ​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച്‌ രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു ഭ​​​​ക്ഷ​​​​ണം ക്ര​​​​മീ​​​​ക​​​​രി​​​​ക്കാം.

മ​​​​രു​​​​ന്ന് ക​​​​ഴി​​​​ക്കാ​​​​ൻ സ​​​​മ​​​​യ​​​​മാ​​​​കു​​​​മ്പോ​​​​ൾ ആ​​​​പ്പി​​​​ൽ അ​​​​റി​​​​യി​​​​പ്പും വ​​​​രും. ദി​​​​വ​​​​സേ​​​​ന​​​​യു​​​​ള്ള ഷു​​​​ഗ​​​​ർ ലെ​​​​വ​​​​ൽ, ക​​​​ഴി​​​​ച്ച ഭ​​​​ക്ഷ​​​​ണം, മ​​​​രു​​​​ന്നി​​​​ന്‍റെ അ​​​​ള​​​​വു​​​​ക​​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ഇ​​​​തി​​​​ൽ സൂ​​​​ക്ഷി​​​​ക്കാ​​​​നും ക​​​​ഴി​​​​യും. ആ​​​​പ്പി​​​​ൽ ഒ​​​​ന്നും ടൈ​​​​പ്പ് ചെ​​​​യ്തു ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​​​ല്ല. അ​​​​നാ​​​​യാ​​​​സം കൈ​​​​കാ​​​​ര്യം ചെ​​​​യ്യാം.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന പ്ര​​​​മേ​​​​ഹ​​​രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്കു വ​​​​രെ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​ഹാ​​​​യി​​​യാ​​​​കാ​​​​നാ​​​​ണു ഗ്ലൂക്കോ എ​​​​ഐ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ആ​​​​പ്പ് ഗൂ​​​​ഗി​​​​ൾ പ്ലേ ​​​​സ്റ്റോ​​​​റി​​​​ൽ​​​നി​​​​ന്ന് സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ഡൗ​​​​ൺ​​​​ലോ​​​​ഡ് ചെ​​​​യ്യാ​​​​മെ​​​​ന്നും ബി​​​​ബി​​​​ൻ മോ​​​​ഹ​​​​നും സ​​​​ന്ദീ​​​​പും പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up