Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AI Cinima Frame

Thiruvananthapuram

കേ​ര​ളം എഐ അ​ധി​ഷ്ടി​ത ആ​ഗോ​ള കേ​ന്ദ്ര​മാകണം: മ​ന്ത്രി പി.സി.വി​ഷ്ണു​നാ​ഥ്

കോവ​ളം: ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും സാ​ങ്കേ​തി​ക​വി​ദ്യാ​ധി​ഷ്ഠി​ത പ​രി​ഹാ​ര​ങ്ങ​ളു​ടെ​യും സ​ര്‍​ഗാ​ത്മ​ക സം​രം​ഭ​ക​ത്വ​ത്തി​ന്‍റെ​യും ആ​ഗോ​ള കേ​ന്ദ്ര​മാ​യി കേ​ര​ളം മാ​റ​ണ​മെ​ന്ന് സാം​സ്കാ​രി​ക, ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. ഹ​ഡി​ല്‍ ഗ്ലോ​ബ​ല്‍-2026 ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ എ​ഐ ച​ല​ച്ചി​ത്രോ​ത്സ​വ​മാ​യ 'ഫ്രെ​യിം സീ​റോ' കോ​വ​ള​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​നി​മ, സാ​ങ്കേ​തി​ക​വി​ദ്യ, സം​രം​ഭ​ക​ത്വം എ​ന്നി​വ​യെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​ല്‍ എ​ഐ കേ​ന്ദ്രീ​കൃ​ത ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മ​ല​യാ​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ല്‍ എ​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ച​ല​ച്ചി​ത്ര നി​ര്‍​മാണ​ത്തി​നും പു​തി​യ ദൃ​ശ്യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.

പ​ക​ര്‍​പ്പ​വ​കാ​ശം, ക​ലാ​കാ​ര​ൻ​മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍, സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​പ​ര​മാ​യ ഉ​പ​യോ​ഗം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം ഓ​ര്‍​മ്മി​പ്പി​ച്ചു.കെ​എ​സ് യു​എം സിഇഒ അ​നൂ​പ് അം​ബി​ക മ​ന്ത്രി​യെ സ്വാ​ഗ​തം ചെ​യ്തു. ഫി​ലിം​ലാ​ന്‍​സ് ടെ​ക്നോ​ള​ജീ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ക​മ്പ​നി സ്ഥാ​പ​ക​യും സി​ഇ​ഒ​യു​മാ​യ ദി​വ്യ തൈ​ക്കൂ​ട്ട​ത്തി​ല്‍, ചീ​ഫ് പ്രൊ​ഡ​ക്റ്റ് ഓ​ഫീ​സ​ര്‍ ഹ​രി ഗീ​ത സ​ദാ​ശി​വ​ന്‍, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ര്‍ ബി​ന്ദ്യ തൈ​ക്കൂ​ട്ട​ത്തി​ല്‍, ലീ​ഡ് ഡെ​വ​ല​പ്പ​ര്‍ ജ​ഷി​ന്‍ ജ​ഗ​ദീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up