Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AIreseracher

മ​നു​ഷ്യ​രാ​ശി​യു​ടെ ഭാ​വി തീരു​മാ​നി​ക്കു​ന്ന​ത് സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലെ ഏ​താ​നും എ​ഞ്ചി​നീ​യ​ർ​മാ​ർ

വാ​ഷിം​ഗ്ട​ൺ: നി​ർ​മി​ത ബു​ദ്ധി മേ​ഖ​ല​യി​ലെ മു​ൻ​നി​ര ക​മ്പ​നി​യാ​യ ആ​ന്ത്രോ​പി​ക്കി​ലെ 27-കാ​ര​നാ​യ പ്ര​മു​ഖ ഗ​വേ​ഷ​ക​ൻ ജേ​ക്ക​ബ് കോ​ക്സ​ൺ രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ന്ന​യി​ച്ച വി​മ​ർ​ശ​ന​ങ്ങ​ൾ ഐ.​ടി രം​ഗ​ത്ത് വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. സൂ​പ്പ​ർ ഇ​ന്‍റ​ലി​ജ​ന്‍റ് എ​ഐ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള ശാ​സ്ത്ര​ജ്ഞ​രും സ​ർ​ക്കാ​രു​ക​ളും ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട സ​മ​യ​ത്ത്, വ​ൻ​കി​ട ക​മ്പ​നി​ക​ൾ മ​നു​ഷ്യ​രാ​ശി​യു​ടെ ഭാ​വി വ​ച്ച് "ചൂ​താ​ട്ടം ന​ട​ത്തു​ക​യാ​ണെ​ന്ന്" കോ​ക്സ​ൺ ആ​രോ​പി​ച്ചു.

സൂ​പ്പ​ർ ഇ​ന്‍റ​ലി​ജ​ൻ​സും നി​ർ​മി​ത ബു​ദ്ധി​യു​ടെ സു​ര​ക്ഷ​യും സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലെ ഏ​താ​നും എ​ഞ്ചി​നീ​യ​ർ​മാ​ർ അ​വ​രു​ടെ മാ​ക്ബു​ക്കു​ക​ളി​ലൂ​ടെ​യും ക​മ്പ​നി​യു​ടെ ആ​ന്ത​രി​ക 'സ്ലാ​ക്ക്' ചാ​ന​ലി​ലൂ​ടെ​യു​മാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് കോ​ക്സ​ൺ തു​റ​ന്ന​ടി​ച്ചു. എ.​ഐ വി​ക​സ​ന​ത്തി​ൽ ക​മ്പ​നി​ക​ൾ കാ​ണി​ക്കു​ന്ന ധൃ​തി അ​പ​ക​ട​ക​ര​മാ​ണ്. 

ഈ ​ദ​ശാ​ബ്ദ​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ എ​ഐ മ​നു​ഷ്യ​രാ​ശി​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​യേ​ക്കാം എ​ന്ന് സ്വ​കാ​ര്യ​മാ​യി വി​ശ്വ​സി​ക്കു​ന്ന പ്ര​മു​ഖ ഗ​വേ​ഷ​ക​ർ പോ​ലും പ​ര​സ്യ​മാ​യി ഈ ​മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാ​ൻ മ​ടി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. മു​ൻ​പ് ഓ​പ്പ​ൺ എ​ഐ ടീ​മി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള കോ​ക്സ​ണി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ഇ​തി​ന് പി​ന്നാ​ലെ മ​റ്റ് ര​ണ്ട് പ്ര​മു​ഖ ഗ​വേ​ഷ​ക​രാ​യ ജോ ​ബെ​ന്‍റ​ൺ, ജോ​ഷ് എ​ൻ​ഗ​ൽ​സ്  എ​ന്നി​വ​രും ജോ​ലി രാ​ജി​വെ​ച്ചു.

കോ​ക്സ​ണി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ച്ച് ആ​ന്ത്രോ​പി​ക് സി​ഇ​ഒ ഡാ​രി​യോ അ​മോ​ഡെ​യ്  മോ​ഡ​ലു​ക​ളു​ടെ വി​ക​സ​ന വേ​ഗ​ത കു​റ​യ്ക്ക​ണ​മെ​ന്നും സ്വ​ത​ന്ത്ര വി​ല​യി​രു​ത്ത​ൽ സ​മി​തി​ക​ളെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കു​റി​പ്പ് പു​റ​ത്തി​റ​ക്കി. ഓ​പ്പ​ൺ എ​ഐ സി​ഇ​ഒ സാം ​ആ​ൾ​ട്ട്മാ​ൻ, എ​ലോ​ൺ മ​സ്ക്, ഗൂ​ഗി​ൾ ഡീ​പ്മൈ​ൻ​ഡ് അ​ധ്യ​ക്ഷ​ൻ ഡെ​മി​സ് ഹ​സ്സാ​ബി​സ് എ​ന്നി​വ​രും അ​മോ​ഡെ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി.

Latest News

Corehub Up