Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AKGCA

Kottayam

ടാ​​റി​​ന്‍റെ അ​​ധി​​ക​വി​​ല ന​​ൽ​​ക​ണം: എ​​കെ​​ജി​​സി​​എ

വൈ​ക്കം: ടാ​​റി​​ന്‍റെ അ​​ധി​​ക വി​​ല ന​​ൽ​​കി ത​​ക​​ർ​​ന്നു കി​​ട​​ക്കു​​ന്ന റോ​​ഡു​​ക​​ൾ പു​​ന​​രു​​ദ്ധ​​രി​​ക്കു​​ന്ന​​തി​​ന് സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ഓ​​ൾ കേ​​ര​​ള ഗ​​വ. കോ​​ൺ​​ട്രാ​​ക്ടേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ൻ വൈ​​ക്കം താ​​ലൂ​​ക്ക് സ​​മ്മേ​​ള​​നം അ​​വ​​ശ്യ​​പ്പെ​​ട്ടു. ജി​​ല്ലാ ഓ​​ർ​​ഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി അ​​നി​​ൽകു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

പ​​ശ്ചി​​മേ​​ഷ്യ​​ൻ യു​​ദ്ധ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ടാ​​റി​​ന് ഒ​​രു കി​​ലോ​​യ്ക്ക് 103 രൂ​​പ​​യാ​​യി വി​​ല വ​​ർ​​ധി​​ച്ചു. എ​​ന്നാ​​ൽ സ​​ർ​​ക്കാ​​ർ ക​​രാ​​റു​​കാ​​ർ​​ക്ക് ന​​ൽ​​കു​​ന്ന നി​​ല​​വി​​ലെ വി​​ല ഒ​​രു കി​​ലോ​​യ്ക്ക് 50 രൂ​​പ​​യാ​​ണ്. 53 രൂ​​പ​​യു​​ടെ വി​​ല വ്യ​​ത്യാ​സം ​സ​​ഹി​​ച്ച് വ​​ർ​​ക്കു​​ക​​ൾ ചെ​​യ്യാ​​ൻ ക​​രാ​​റു​​കാ​​ർ​​ക്ക് സാ​​ധി​​ക്കു​​ന്നി​​ല്ല. അ​​തി​​നാ​​ൽ, നി​​ല​​വി​​ലെ വി​​പ​​ണി വി​​ല ന​​ൽ​​കി ത​​ക​​ർ​​ന്നു​കി​​ട​​ക്കു​​ന്ന റോ​​ഡു​​ക​​ൾ സ​​ഞ്ചാ​​ര്യ​യോ​​ഗ്യ​​മാ​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണം.

യോ​​ഗം കെ. ​​ബി​​നി​​മോ​​ൻ എം​എ​​ൽ​എ ​ഉ​​ദ്ഘാ​​ട​​നം ചെ​​യ്‌​​തു. സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സോ​​ണി പാ​​ല​​ത്ര, ജി​​ല്ലാ പ്ര​​സി​​ഡ​ന്‍റ് അ​​നി​​ൽ കെ.​ ​കു​​ര്യ​​ൻ, സെ​​ക്ര​​ട്ട​​റി സ​​ജി ടി. ​​ചാ​​ക്കോ, റെ​​ജോ ക​​ട​​വ​​ൻ, എ​​ൻ. അ​​നി​​ൽ​​കു​​മാ​​ർ, ബൈ​​ജു​​മാ​​ണി എ​​ന്നി​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up