റോഡുകൾ പുനരുദ്ധരിക്കുന്നതിന്
വൈക്കം: ടാറിന്റെ അധിക വില നൽകി തകർന്നു കിടക്കുന്ന റോഡുകൾ പുനരുദ്ധരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ വൈക്കം താലൂക്ക് സമ്മേളനം അവശ്യപ്പെട്ടു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അനിൽകുമാർ അധ്യക്ഷത വഹിച്ചു.
പശ്ചിമേഷ്യൻ യുദ്ധപശ്ചാത്തലത്തിൽ ടാറിന് ഒരു കിലോയ്ക്ക് 103 രൂപയായി വില വർധിച്ചു. എന്നാൽ സർക്കാർ കരാറുകാർക്ക് നൽകുന്ന നിലവിലെ വില ഒരു കിലോയ്ക്ക് 50 രൂപയാണ്. 53 രൂപയുടെ വില വ്യത്യാസം സഹിച്ച് വർക്കുകൾ ചെയ്യാൻ കരാറുകാർക്ക് സാധിക്കുന്നില്ല. അതിനാൽ, നിലവിലെ വിപണി വില നൽകി തകർന്നുകിടക്കുന്ന റോഡുകൾ സഞ്ചാര്യയോഗ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
യോഗം കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സോണി പാലത്ര, ജില്ലാ പ്രസിഡന്റ് അനിൽ കെ. കുര്യൻ, സെക്രട്ടറി സജി ടി. ചാക്കോ, റെജോ കടവൻ, എൻ. അനിൽകുമാർ, ബൈജുമാണി എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham AKGCA