x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ൻ ക​നി​വു​തേ​ടി കു​രു​ന്ന് ആ​രാ​ധ്യ


Published: August 4, 2026 04:21 AM IST | Updated: August 4, 2026 04:21 AM IST

നെ​ടു​ങ്ക​ണ്ടം: ശ്വാ​സ​നാ​ളം ചു​രു​ങ്ങു​ന്ന അ​പൂ​ർ​വ രോ​ഗ​ത്തോ​ടു പൊ​രു​തു​ന്ന ഒ​രു വ​യ​സും പ​ത്ത് മാ​സ​വും പ്രാ​യ​മു​ള്ള ആ​രാ​ധ്യ​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്നു. തൂ​ക്കു​പാ​ലം കു​ന്നു​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ ബി​ബി​ൻ വി. ​കു​മാ​റി​ന്‍റെ​യും രാ​ജ​ല​ക്ഷ്മി​യു​ടെ​യും മ​ക​ളാ​യ ആ​രാ​ധ്യ നി​ല​വി​ൽ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ജ​നി​ച്ച് 18-ാം ദി​വ​സം മു​ത​ലാ​ണ് ഈ ​കു​രു​ന്നി​ന്‍റെ ജീ​വ​നാ​യു​ള്ള പോ​രാ​ട്ടം ആ​രം​ഭി​ച്ച​ത്. ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ൽ സ്ഥാ​നം​മാ​റി കി​ട​ന്ന​തി​നെ​ത്തു​ട​ർ​ന്ന് 35 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ൾ ഹൃ​ദ​യം തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ടി​വ​ന്നു. തു​ട​ർ​ന്നു ര​ണ്ടു​മാ​സ​ത്തോ​ളം വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. നി​ല​വി​ൽ മൂ​ക്കി​ലൂ​ടെ സ്വാ​ഭാ​വി​ക​മാ​യി ശ്വാ​സ​മെ​ടു​ക്കാ​ൻ കു​ഞ്ഞി​ന് സാ​ധി​ക്കു​ന്നി​ല്ല, സം​സാ​രി​ക്കാ​നും ക​ഴി​യി​ല്ല. ക​ഴു​ത്തി​ൽ ദ്വാ​ര​മി​ട്ട് യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ​യാ​ണ് കു​ട്ടി ശ്വാ​സ​മെ​ടു​ക്കു​ന്ന​ത്.

ഇ​നി ഒ​രു മേ​ജ​ർ ശ​സ്ത്ര​ക്രി​യ കൂ​ടി ന​ട​ത്തി​യാ​ൽ കു​രു​ന്നി​നെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഡോ​ക്‌​ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ർ​ചി​കി​ത്സ​യ്ക്കു​മാ​യി ഏ​ക​ദേ​ശം 15 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് വ​രും.

ഇ​തു​വ​രെ​യു​ള്ള ചി​കി​ത്സ​യ്ക്കാ​യി കൈ​യി​ലു​ണ്ടാ​യി​രു​ന്ന 10 സെ​ന്‍റ് വ​സ്തു വി​റ്റും വ​ലി​യ തു​ക വാ​യ്പ​യെ​ടു​ത്തും സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യു​മാ​ണ് കു​ടും​ബം മു​ന്നോ​ട്ടു​പോ​യ​ത്. ഇ​നി തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​യ്ക്കാ​യു​ള്ള വ​ലി​യ തു​ക ക​ണ്ടെ​ത്താ​ൻ കു​ടും​ബ​ത്തി​ന് സാ​ധി​ക്കി​ല്ല.
കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്‌​ട്രീ​യ-​സാ​മു​ദാ​യി​ക-​സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ചേ​ർ​ന്ന് ചി​കി​ത്സാ​സ​ഹാ​യ സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തം​ഗ​വും ചി​കി​ത്സാ സ​മി​തി ചെ​യ​ർ​മാ​നു​മാ​യ പ്ര​സ​ന്ന​ൻ പു​ളി​ക്ക​ൽ, കു​ട്ടി​യു​ടെ പി​താ​വ് ബി​ബി​ൻ എ​ന്നി​വ​രു​ടെ പേ​രി​ൽ തൂ​ക്കു​പാ​ലം കാ​ന​റ ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 110319970356, ഐ​എ​ഫ്എ​സ്‌സി: CNRB0007799.

Tags : nattu vishesham Little Aaradhya helping hand

Recent News

Corehub Up