മന്ത്രി രമേശ് ചെന്നിത്തല
ആറന്മുള: ഒരു നാട് അതിജീവനത്തിനായി പോരാടുമ്പോൾ രാഷ്ട്രീയ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നത് ദൗർഭ്യാഗകരമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ആറന്മുളയിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം തോട്ടപ്പുഴശേരി ചിറയിറമ്പ് എൽപിസ്കൂളിലെ ക്യാമ്പ് സന്ദർശിച്ചു. മന്ത്രി പി.സി. വിഷ്ണുനാഥ്, അബിൻ വർക്കി എംഎൽഎ, ജനപ്രതിനിധികൾഎന്നിവർ ഒപ്പമുണ്ടായിരുന്നു.
ഏതു സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തോട്ടപ്പള്ളി സ്പിൽവേയും തണ്ണീർമുക്കം മടയും തുറന്ന് കടലിലേക്ക് കൂടുതൽ വെള്ളം ഒഴുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
12 മത്സ്യ ബന്ധന ബോട്ടുകൾ കൂടി ആറന്മുളയിലേക്ക് എത്തിയിട്ടുണ്ടെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും അബിൻ വർക്കി എംഎൽഎ പറഞ്ഞു.
Tags : nattu vishesham political controversy wake of a disaster