x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്പ​യു​ടെ പ്ര​ള​യ​വ​ഴി​യി​ലൂ​ടെ.... മ​ല​യോ​രം മു​ത​ൽ അ​പ്പ​ർ​കു​ട്ട​നാ​ട് വ​രെ ദു​രി​തം


Published: August 4, 2026 05:39 AM IST | Updated: August 4, 2026 05:39 AM IST

പ​ന്പാ​ന​ദി ക​ര​ക​വി​ഞ്ഞ് കീ​ക്കൊ​ഴൂ​ർ പ​ള്ളി​യോ​ട​ത്തി​ന്‍റെ മാ​ലി​പ്പു​ര​യി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​പ്പോ​ൾ.

 

പ​ത്ത​നം​തി​ട്ട: ഒ​രൊ​റ്റ രാ​ത്രി പെ​യ്തൊ​ഴി​ഞ്ഞ മ​ഴ​യും പി​ന്നാ​ലെ​യെ​ത്തി​യ ഉ​രു​ൾ​പൊ​ട്ട​ലും തു​ട​ർ കെ​ടു​തി​ക​ളും ചേ​ർ​ത്ത് മ​ല​യോ​ര​ത്തെ​യും അ​പ്പ​ർ‌​കു​ട്ട​നാ​ട്ടി​ലെ​യും ജ​ന​ത​യെ ഒ​രേ​പോ​ലെ ദു​രി​തം വേ​ട്ട​യാ​ടു​ന്നു. മ​ല​യോ​രം മു​ത​ൽ അ​പ്പ​ർ​കു​ട്ട​നാ​ട് വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ പ്ര​ള​യ​ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്.

ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്നു ന​ദി​ക​ളും ക​ര​ക​വി​ഞ്ഞ​തോ​ടെ പ്ര​ള​യം എ​ല്ലാ മേ​ഖ​ല​യി​ലും വ്യാ​പ​ക​മാ​യി എ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്‌​നം. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ എ​വി​ടെ മ​ഴ പെ​യ്താ​ലും അ​ത് പ​മ്പാ ന​ദി​യി​ൽ പ്ര​തി​ഫ​ലി​ക്കും. ശ​ബ​രി​മ​ല കാ​ടു​ക​ളി​ൽ മ​ഴ ശ​ക്ത​മാ​യ​തോ​ടെ പ​മ്പ​യി​ലൂ​ടെ​യും ക​ക്കി ആ​റി​ലൂ​ടെ​യും ഒ​ഴു​കി​യെ​ത്തി​യ വെ​ള്ളം പ​മ്പാ ത്രി​വേ​ണി​യി​ൽ സം​ഗ​മി​ച്ച് ഗ​ണ​പ​തി കോ​വി​ലി​ന് താ​ഴെ പ​മ്പാ മ​ണ​ൽ​പ്പു​റ​ത്തു​കൂ​ടി കു​ത്തി യൊഴു​കി.

മ​ണ​ൽ​പ്പു​റ​ത്തു​ള്ള സ്ഥി​രം കെ​ട്ടി​ട​ങ്ങ​ളെ വ​ക​ഞ്ഞു മാ​റ്റി ഇ​രു വ​ശ​ത്തു​കൂ​ടി​യു​മാ​യി​രു​ന്നു മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ. ചെ​റി​യാ​ന​വ​ട്ടം ക​ട​ന്ന് അ​ട്ട​ത്തോ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ലൂ​ടെ അ​ല​ത​ല്ലി പാ​ഞ്ഞ പ​മ്പ​യി​ലേ​ക്ക് അ​ഴു​ത ന​ദി കൂ​ടി ചേ​ർ​ന്ന​തോ​ടെ ഇ​രു ക​ര​ക​ളെ​യും ഗ്ര​സി​ച്ചുകൊ​ണ്ടാ​ണ് ന​ദി അ​ത്തി​ക്ക​യം ക​ട​ന്ന​ത്. പെ​രു​നാ​ടി​ന് താ​ഴെ മൂ​ഴി​യാ​ർ ഡാ​മി​ലെ ജ​ല​വും ഉ​രു​ൾ​പൊ​ട്ടി​യ ജ​ല​വു​മാ​യി ക​ക്കാ​ട്ടാ​റു​കൂ​ടി സം​ഗ​മി​ച്ച​തോ​ടെ മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ അ​വ​സ്ഥ​യി​ൽ എ​ത്തി. വീ​ണ്ടും താ​ഴേ​ക്ക് കു​ത്തി പാ​ഞ്ഞ പ​മ്പ, വ​ട​ശേ​രി​ക്ക​ര​യി​ൽ എ​ത്തി​യ​പ്പോ​ൾ ക​ല്ലാ​റ്റി​ലെ ജ​ലംകൂ​ടി ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ ഉ​ഗ്ര രൂ​പി​ണി​യാ​യി മാ​റി. മ​ല​നി​ര​ക​ൾ​ക്ക് ന​ടു​വി​ലൂ​ടെ വീ​ർ​പ്പു​മു​ട്ടി ഒ​ഴു​കി​യ ന​ദീ​ജ​ലം റാ​ന്നി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഒ​ന്നു ക​യ​റി ഒ​തു​ങ്ങാ​ൻ സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്.

പ്ര​ള​യം ഏ​റ്റു​വാ​ങ്ങാ​ൻ എ​ന്നും റാ​ന്നി മാ​ത്രം

സ​ഹ്യസാ​നു​ക്ക​ൾ​ക്ക് ന​ടു​വി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന ജ​ല​ത്തെ ഏ​റ്റു​വാ​ങ്ങാ​ൻ ത​യാ​റാ​കു​ന്ന ആ​ദ്യ സ​മ​നി​ല​മാ​ണ് റാ​ന്നി. വ​ലി​യ​പാ​ലം ക​ഴി​ഞ്ഞ് മാ​മു​ക്ക് തോ​ട്ടി​ലൂ​ടെ​യാ​ണ് ന​ദീ​ജ​ലം റാ​ന്നി​യി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​ത്. തോ​ട് ക​വി​ഞ്ഞ് ഇ​രു​വ​ശ​ത്തേ​ക്കും കു​ത്തി​യൊ​ഴു​കു​ക​യാ​യി​രു​ന്നു. വ​ലി​യ​കാ​വി​ൽ പൊ​ന്ത​ൻ​പു​ഴ വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വ​ലി​യ തോ​ട്ടി​ലൂ​ടെ പ​ന്പ​യി​ലെ വെ​ള്ളം തി​രി​കെ ക​യ​റി പ​ര​മാ​വ​ധി സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കാ​ൻ അ​ധി​ക​സ​മ​യം എ​ടു​ത്തി​ല്ല. ഉ​പാ​സ​ന​ക്ക​ട​വി​ലൂ​ടെ​യും പു​ളി​മു​ക്ക് തോ​ട്ടി​ലൂ​ടെ​യും പേ​ട്ട ഭാ​ഗ​ത്തേ​ക്കും വെ​ള്ളം എ​ത്തി.

മ​ല​യി​ടു​ക്കി​ലെ സ​മ​ത​ല​ഭൂ​മി​യാ​യ ന​ഗ​ര​ത്തി​ന്‍റെ എ​ല്ലാ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ​യും പ്ര​ള​യ​ജ​ലം പ്ര​വ​ഹി​ക്കും എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. മാ​മു​ക്ക്, ഇ​ട്ടി​യ​പ്പാ​റ, പേ​ട്ട ഭാ​ഗ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​കാ​ൻ അ​ധി​ക​സ​മ​യം വേ​ണ്ടി​വ​ന്നി​ല്ല. പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ലേ​ക്കും വെ​ള്ളം എ​ത്തി. വ​ലി​യ​പാ​ല​ത്തോ​ടു ചേ​ർ​ന്ന് റോ​ഡ് അ​ല്പം ഉ​യ​ർ​ന്നി​ട്ടു​ള്ള​തി​നാ​ൽ പെ​രു​ന്പു​ഴ ക​ര​യ്ക്ക് വ​ലി​യ ആ​ഘാ​തം ഉ​ണ്ടാ​കാ​റി​ല്ല. മാ​മു​ക്കി​നും ഇ​ട്ടി​യ​പ്പാ​റ​യ്ക്കും മ​ധ്യേ യു​പി സ്കൂ​ളി​നു തൊ​ട്ടു​താ​ഴെ നി​ന്ന് ബൈ​പാ​സ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം സാ​ധാ​ര​ണ നി​ല​യി​ൽ എ​ത്താ​റി​ല്ല.

റാ​ന്നി​യി​ൽനി​ന്നും താ​ഴേ​ക്കു​ള്ള പ്ര​യാ​ണ വീ​ഥി​യി​ൽ അ​ധി​ക ജ​ലം ഏ​റ്റു​വാ​ങ്ങാ​ൻ പു​ത​മ​ൺ, ഇ​ട​പ്പാ​വൂ​ർ, അ​യി​രൂ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ വ​യ​ലു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ആ​റ​ന്മു​ള പി​ന്നി​ടു​മ്പോ​ൾ മാ​ത്ര​മാ​ണ് പ്ര​ള​യ​ത്തി​ന്‍റെ തീ​വ്ര​ത കു​റ​യു​ക. റോ​ഡു​ക​ളി​ലേ​ക്കും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും വെ​ള്ളം വ്യാ​പി​ക്കു​മെ​ങ്കി​ലും കോ​ഴ​ഞ്ചേ​രി പി​ന്നി​ടു​ന്പോ​ഴേ​ക്കും വി​സ്തൃ​തി​യേ​റി​യ ന​ദി ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ക​വി​ഞ്ഞൊ​ഴു​കും. റോ​ഡു​ക​ളി​ലൂ​ടെ കു​ത്തൊ​ഴു​ക്കി​ന് ഇ​തു കാ​ര​ണ​മാ​കു​ക​യും ചെ​യ്യും.

1500-ൽ ​പ​രം ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള ആ​റ​ന്മു​ള പു​ഞ്ച പ്ര​ള​യജ​ല​ത്തി​ന് ഇ​ടം ഒ​രു​ക്കു​ന്ന​തോ​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള കു​ത്തൊ​ഴു​ക്കി​ന് അ​ല്പം ശ​മ​നം ഉ​ണ്ടാ​കും. നീ​ർ​വി​ളാ​കം, ചെ​മ്പി​ൽ ക​ണ്ടം, പൂ​ഴി​ക്കു​ന്ന്, നെ​ല്ലി​ക്ക​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്ര​ള​യ ജ​ലം ക​യ​റി ഒ​തു​ങ്ങു​ന്ന​തോ​ടെ​യാ​ണ് തീ​വ്ര​ത കു​റ​യു​ന്ന​ത്.

അ​ച്ച​ൻ​കോ​വി​ൽ മ​ണി​മ​ല ന​ദി​ക​ൾ

പ​മ്പ​യു​ടെ പ്ര​ധാ​ന പോ​ഷ​ക ന​ദി​ക​ളാ​യ അ​ച്ച​ൻ​കോ​വി​ലാ​റും മ​ണി​മ​ല​യാ​റും 2018 ന് ​ശേ​ഷം നി​ര​വ​ധി ത​വ​ണ ക്ഷോ​ഭി​ച്ച​തി​ന്‍റെ ആ​ഘാ​തം കു​ട്ട​നാ​ട​ൻ ജ​ന​ത​യാ​ണ് കൂ​ടു​ത​ൽ ഏ​റ്റു​വാ​ങ്ങി​യ​ത്. കി​ഴ​ക്ക് അ​ച്ച​ൻകോ​വി​ൽ വ​ന​ത്തി​ലും കോ​ന്നി വ​ന​ത്തി​ലും മ​ഴ ശ​ക്ത​മാ​യാ​ൽ ന​ദി ക​ര ക​വി​യു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. കോ​ന്നി, കു​മ്പ​ഴ, പ​ത്ത​നം​തി​ട്ട, ഓ​മ​ല്ലൂ​ർ, കൈ​പ്പ​ട്ടൂ​ർ, പ​ന്ത​ളം, കൊ​ല്ല​ക​ട​വ്, ചെ​ന്നി​ത്ത​ല, പ​ള്ളി​പ്പാ​ട്, വീ​യ​പു​രം മേ​ഖ​ല​ക​ളി​ൽ ഇ​തി​ന്‍റെ അ​ന​ന്ത​രഫ​ല​മ​റി​യാം. അ​ച്ച​ൻ കോ​വി​ൽ, കോ​ന്നി വ​ന​മേ​ഖ​ല​യി​ൽ ഉ​രു​ൾപൊ​ട്ട​ലി​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.

കി​ഴ​ക്ക് ഈ​രാ​റ്റു​പേ​ട്ട, കു​ട്ടി​ക്ക​ൽ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കു​ന്ന മ​ല​വെ​ള്ളപ്പാ​ച്ചി​ലി​നെ മ​ണി​മ​ല​യാ​റാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. ന​ദി​യു​ടെ ഇ​രു​വ​ശ​വും മ​ലനി​ര​ക​ൾ ആ​ണ്. കോ​ട്ടാ​ങ്ങ​ലി​ലെ​ത്തു​ന്പോ​ഴേ​ക്കും പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ പ്ര​ദേ​ശ​ങ്ങ​ൾ ന​ദി​യി​ലെ പ്ര​ള​യ​ത്തി​ന്‍റെ ദു​രി​തം ഏ​റ്റെ​ടു​ത്തു തു​ട​ങ്ങും. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി മ​ണി​മ​ല​യാ​റ്റി​ലെ തു​ട​ർ​ച്ച​യാ​യ പ്ര​ള​യ​ത്തി​ന്‍റെ ദു​രി​തം കോ​ട്ടാ​ങ്ങ​ൽ, വാ​യ്പൂ​ര് ക​ര​ക​ൾ നേ​രി​ട്ടു​വ​രി​ക​യാ​ണ്. ഇ​ത്ത​വ​ണ​യും കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ​ൻ ന​ഷ്ട​മാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റി.

താ​ഴേ​ക്ക് എ​ത്തു​ന്പോ​ൾ ആ​നി​ക്കാ​ട്, മ​ല്ല​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ലേ​ക്ക് വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ക പ​തി​വാ​ണ്. ഇ​ത്ത​വ​ണ മ​ല്ല​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ല​ട​ക്കം വെ​ള്ളം ക​യ​റി.
വീ​തി ക​റ​വ​യ മ​ണി​മ​ല​യാ​റ്റി​ലെ കു​ത്തൊ​ഴു​ക്കി​നി​ടെ ക​വി​ഞ്ഞൊ​ഴു​കു​ന്ന വെ​ള്ളം പു​തു​ശേ​രി, ക​ല്ലൂ​പ്പാ​റ, വ​ള്ളം​കു​ളം, കു​റ്റൂ​ർ, ത​ല​യാ​ർ, ഇ​ര​മ​ല്ലി​ക്ക​ര മേ​ഖ​ല​ക​ളാ​ണ് പ്ര​ള​യ​ജ​ല​ത്തെ ഏ​റ്റെ​ടു​ക്കു​ക. അ​തി​നാ​ൽ ദു​രി​തം ഏ​റെ അ​നു​ഭ​വി​ക്കു​ന്ന​തും ഇ​വി​ടെ​യു​ള്ള​വ​ർ ആ​യി​രി​ക്കും. അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ൽ പ​ന്പ​യു​മാ​യി ചേ​ർ​ന്ന് മ​ണി​മ​ല​യാ​റ്റി​ലെ ജ​ല​വും ദു​രി​ത​ദി​ന​ങ്ങ​ൾ ത​ന്നെ സ​മ്മാ​നി​ക്കും.

K-Rail Survey K-Rail Survey

Tags : nattu vishesham Along the flood path of the Pamba

Recent News

Corehub Up