പോത്തൻകോട്: ഞാണ്ടൂർകോണം മേലേമുക്ക് റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും വിദ്യാഭ്യാസ പുരസ്കാര വിതരണവും നടന്നു. വാർഷിക പൊതുയോഗം വി. മുരളീധരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
അസോ. പ്രസിഡന്റ് ഡോ. സെൻ ജോർജ് അധ്യക്ഷത വഹിച്ചു. കൗൺസിലർ പ്രദീപ് കുമാർ, അസോസിയേഷൻ സെക്രട്ടറി രജികുമാർ, വൈസ് പ്രസിഡന്റ് നിധീഷ് തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസ പുരസ്കാര വിതരണവും എംഎൽഎ നിർവഹിച്ചു.
Tags : Njandurkonam Melemukku Residents'