x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​രി​യി​ൽ കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സ് പു​ന​രാ​രം​ഭി​ച്ചു


Published: August 4, 2026 07:28 AM IST | Updated: August 4, 2026 07:28 AM IST

മ​ഞ്ചേ​രി ക​ച്ചേ​രി​പ്പ​ടി ഇ​ന്ദി​രാ​ഗാ​ന്ധി ബ​സ് ടെ​ർ​മി​ന​ലി​ൽ കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സ് അ​ഡ്വ. എം. ​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ഞ്ചേ​രി: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ മ​ഞ്ചേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ബ​സ് ടെ​ർ​മി​ന​ലി​ൽ കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. അ​ഡ്വ. എം. ​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഓ​ഫീ​സ് പു​ന​രാ​രം​ഭി​ച്ച​തോ​ടെ മ​ഞ്ചേ​രി കേ​ന്ദ്രീ​ക​രി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന മു​ഴു​വ​ൻ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ഇ​നി മു​ത​ൽ സ്റ്റാ​ൻ​ഡി​ൽ എ​ത്തും.

53 സ​ർ​വീ​സു​ക​ളാ​ണ് മ​ഞ്ചേ​രി വ​ഴി ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​യി​രി​ക്കും ഓ​ഫീ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കു​ക. ഡ്യൂ​ട്ടി​ക്ക് ഒ​രു ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ച്ചി​ട്ടു​ണ്ട്. 2012 ഡി​സം​ബ​ർ 22ന് ​ആ​രം​ഭി​ച്ച എ​സ്എം ഓ​ഫീ​സ് സാ​ന്പ​ത്തി​ക ബാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി 2017 സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് അ​ട​ച്ചു​പൂ​ട്ടു​ക​യാ​യി​രു​ന്നു.

ഓ​ഫീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ​യും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദും ക​ഴി​ഞ്ഞ മാ​സം 22ന് ​ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ഓ​ഫീ​സ് ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. ബീ​ന ജോ​സ​ഫ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ സ​ക്കീ​ർ വ​ല്ലാ​ഞ്ചി​റ, കെ.​പി. ഉ​മ്മ​ർ, എം.​വി. അ​ബൂ​ബ​ക്ക​ർ, റി​സ്‌​വാ​ന സാ​ദി​ഖ് കൂ​ള​മ​ഠ​ത്തി​ൽ, അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​ന​സ്, ക​ണ്‍​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ എം. ​സ​ജി​ത്ത് കു​മാ​ർ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സ​ർ സി.​കെ. മു​ഹ​മ്മ​ദ്കു​ട്ടി, ജീ​വ​ന​ക്കാ​രാ​യ ഷി​ഹാ​ബ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : KSRTC Station Master's office

Recent News

Corehub Up