x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​യി​ല്‍ മ​തി​ല്‍ ഇ​ടി​ഞ്ഞു


Published: August 4, 2026 08:00 AM IST | Updated: August 4, 2026 08:00 AM IST

മാ​ന​ന്ത​വാ​ടി: ക​ന​ത്ത മ​ഴ​യി​ല്‍ ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വ​ര​യാ​ലി​ല്‍ വീ​ടി​നോ​ട് ചേ​ര്‍​ന്ന് നി​ര്‍​മി​ച്ച മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണ് വീ​ടി​ന് ഭീ​ഷ​ണി​യാ​യി.


വ​ര​യാ​ല്‍ ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന് സ​മീ​പം പൊ​തു​മ​രാ​മ​ത്ത് റോ​ഡ​രി​കി​ല്‍ താ​മ​സി​ക്കു​ന്ന കു​റു​ത്തി​ക്കാ​ട്ട് ജ​യ​രാ​മ​ന്‍റെ വീ​ടി​ന്‍റെ മ​തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ത​ക​ര്‍​ന്നു​വീ​ണ​ത്. ക​ന​ത്ത മ​ഴ​യി​ല്‍ ആ​ദ്യം മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. തു​ട​ര്‍​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ കൂ​ടു​ത​ല്‍ ഭാ​ഗം ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

പ​ത്ത് മീ​റ്റ​റോ​ളം നീ​ള​ത്തി​ല്‍ മ​തി​ല്‍ ഇ​ടി​ഞ്ഞ് വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്ക് പ​തി​ച്ച നി​ല​യി​ലാ​ണ്. ഒ​രു വ​ര്‍​ഷം മു​ന്‍​പാ​ണ് ജ​യ​രാ​മ​ന്‍ പു​തി​യ വീ​ടി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം ഇ​വി​ടെ താ​മ​സം തു​ട​ങ്ങി​യി​ട്ട് എ​ട്ടു മാ​സ​മേ ആ​കു​ന്നു​ള്ളൂ. സ്വ​ന്തം ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച മ​തി​ല്‍ ത​ക​ര്‍​ന്ന​തു​മൂ​ലം ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ജ​യ​രാ​മ​ന്‍റെ മ​ക​ന്‍ വി​ഷ്ണു പ​റ​ഞ്ഞു.

Tags : nattu vishesham Wall collapsed

Recent News

Corehub Up