മാനന്തവാടി: മഴയെ തുടര്‍ന്ന് മാനന്തവാടി ഗവ. ജിയുപി സ്കൂള്‍ മുറ്റത്തേക്ക് മരം കടപുഴകി വീണു. അവധി ദിനമായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ക്ലാസ് മുറികള്‍ക്ക് സമീപമുണ്ടായിരുന്ന നെല്ലിമരമാണ് കടപുഴകി വീണത്. രാവിലെ 10.30 ഓടെയായിരുന്നു സംഭവം. മരം വീണതിനെ തുടര്‍ന്ന് സ്കൂളിന്റെ ആറ് മീറ്ററോളം വരുന്ന സംരക്ഷണ ഭിത്തി തകരുകയും സമീപത്തെ വൈദ്യുതി സര്‍വീസ് ലൈന്‍ പൊട്ടി വീഴുകയും ചെയ്തു.
മാനന്തവാടിയില്‍ നിന്ന് അഗ്നിരക്ഷാ സേനയുടെ ഒരു യൂണിറ്റ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി ഗതാഗതവും പരിസരവും സുരക്ഷിതമാക്കി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ എസ്. അനീഷ്, ഓഫീസര്‍മാരായ എം.ബി. ബിനു, ടി. ബിനീഷ് ബേബി, കെ.ആര്. രഞ്ജിത്, ഹോം ഗാര്‍ഡ് പി.വി. അലക്സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.