കൽപ്പറ്റ: ശക്തമായ മഴയെ തുടർന്ന് ജില്ലിലെ സുഗന്ധഗിരി ഗവ. സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാന്പ് കൃഷി മന്ത്രി ടി. സിദ്ദിഖ് സന്ദർശിച്ചു.
ക്യാന്പിൽ കഴിയുന്ന കുടുംബങ്ങളുമായി മന്ത്രി നേരിട്ട് സംസാരിച്ച് അവരുടെ ക്ഷേമവും ആവശ്യങ്ങളും വിലയിരുത്തി. ഭക്ഷണം, കുടിവെള്ളം, ആരോഗ്യ സൗകര്യങ്ങൾ ഉൾപ്പെടെ ക്യാന്പിലേക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
Tags : nattu vishesham T. Siddique visited the relief camp