x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴു​ത്തി​നു തീ​പി​ടി​ച്ച് പ​ശു​ക്കു​ട്ടി ച​ത്തു

വെബ് ഡെസ്ക്
Published: September 29, 2026 06:12 AM IST | Updated: September 29, 2026 06:12 AM IST

വെ​ങ്കി​ട​ങ്ങ് മ​ന​യ്ക്ക​ൽ ക​ട​വി​ൽ ക​ത്തി​ന​ശി​ച്ച തൊ​ഴു​ത്തിൽ അധികൃതർ പരിശോധന നടത്തുന്നു.

വെ​ങ്കി​ട​ങ്ങ്: മ​ന​യ്ക്ക​ൽ ക​ട​വി​ൽ തൊ​ഴു​ത്തി​നു തീ​പി​ടി​ച്ച് പ​ശു​ക്കു​ട്ടി ച​ത്തു. മ​റ്റു പ​ശു​ക്ക​ൾ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഉ​ട​മ​ക​ൾ​ക്കും പ​രി​ക്കേ​റ്റു. വെ​ങ്കി​ട​ങ്ങ് അ​പ്പ​നാ​ത്ത് സു​രേ​ന്ദ്ര​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള തൊ​ഴു​ത്തി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. തൊ​ഴു​ത്ത് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഏ​ക​ദേ​ശം ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.

നാ​ലു പ​ശു​ക്ക​ളും ഒ​രു കി​ടാ​വു​മാ​ണ് തൊ​ഴു​ത്തി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന​ത്. പ​ശു​ക്ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ സു​രേ​ന്ദ്ര​നും മ​ക​ൻ ജി​ത്തു​വി​നും പൊ​ള്ള​ലേ​റ്റു. ഇ​രു​വ​രെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എ​സ്.​ഡി. സ​ജി​ത് ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ ജി​യാ​ജി കെ. ​ബാ​ബു, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ സ​മീ​ർ, മു​കു​ന്ദ​ൻ, സ​ഞ്ജ​യ് സ​ന​ൽ, പ്ര​ജി​ത്ത്, ഫ​സ​ലു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

തൊ​ഴു​ത്തി​ലേ​ക്കു​ള്ള ഇ​ല​ക്ട്രി​ക് വ​യ​റി​ൽ സ്പാ​ർ​ക്കു​ണ്ടാ​യി തീ​പ്പൊ​രി വീ​ണാ​കാം തൊ​ഴു​ത്തി​ന് തീ ​പി​ടി​ച്ച​തെ​ന്നാ​യി​രു​ന്നു ആ​ദ്യ നി​ഗ​മ​നം.
എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും ആ​രോ​പി​ക്കു​ന്നു. പാ​വ​റ​ട്ടി പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​മീ​പ​ത്തെ വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​ക​ളി​ലൊ​ന്ന് മ​റ​ച്ച​നി​ല​യി​ൽ ആ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. തീ​പി​ടി​ത്ത​മു​ണ്ടാ​യ സ​മ​യ​ത്ത് ഇ​തു​വ​ഴി ക​ട​ന്നു​പോ​യ ബൈ​ക്കി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up