ആലത്തൂർ ലിറ്റിൽ ഫ്ലവർ പള്ളിയിൽ മരിയൻ കുടുംബക്കൂട്ടായ്മയുടെ വാർഷികാഘോഷം ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.
ആലത്തൂർ: സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് ആലത്തൂർ ലിറ്റിൽ ഫ്ലവർ പള്ളിയിൽ മരിയൻ കുടുംബക്കൂട്ടായ്മയുടെ വാർഷികാഘോഷം സംഘടിപ്പിച്ചു.
വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ഉദ്ഘാടനം ചെയ്തു.
മരിയൻ യൂണിറ്റ് പ്രസിഡന്റ് ബിജു തലക്കോടൻ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ടീച്ചിംഗ് റിസോഴ്സ്പേഴ്സൺ അഡ്വ. ബെന്നി ജോബ് തുപ്പറമ്പിൽ ബോധവത്കരണ ക്ലാസെടുത്തു. സെക്രട്ടറി റോസി വിൽസൺ റിപ്പോർട്ട് അവതരിപ്പിച്ചു.
കൈക്കാരൻമാരായ അഡ്വ.കെ.സി. ജോർജ് കലങ്ങോട്ടിൽ, ടിജോ പാറയ്ക്കൽ, ആനിമേറ്റർ സിസ്റ്റർ അനീറ്റ പോൾ, സെന്റ് ജോസഫ് യൂണിറ്റ് പ്രസിഡന്റ് ജയ്സൺ അമ്പൂക്കൻ, സെന്റ് തോമസ് യൂണിറ്റ് പ്രസിഡന്റ് ജോമോൻ പൈനാടത്ത്, ബിനു കാലായിൽ, ടോണി പുളിക്കൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ, സമ്മാനവിതരണം, സ്നേഹവിരുന്ന് എന്നിവയുണ്ടായിരുന്നു.
Tags : NattuVishesham DistrictNews