പുതുക്കാട് ദേശീയപാതയില്‍ മേല്‍പാലം തൂണുകളില്‍ വേണമെന്ന് ആവശ്യപ്പെട്ട് ജനകീയസമിതി നടത്തിയ പ്രതിഷേധ സദസും ഒപ്പുശേഖരണവും എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാട
പുതുക്കാട്: ദീര്‍ഘ വീക്ഷണമില്ലാതെ ദേശീയപാത പണിയുകയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന അഥോറിറ്റിയാണ് നാഷ ണല്‍ ഹൈവേ അഥോറിറ്റിയെന്നും ഇലക്ഷന് കമ്മീഷനെപ്പോലെ ദേശീയപാത അഥോറിറ്റിയും ഇവിടെ ജനിച്ചു ജീവിക്കുന്ന മനുഷ്യരോട് മാറിപ്പോകാന്‍ കല്പി ക്കുകയാണെന്നും എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. പുതുക്കാട് ദേശീയപാത യില്‍ മേല്‍പാലം തൂണുകളില്‍ വേണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി നടത്തിയ പ്രതിഷേധസദസും ഒപ്പുശേഖരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജനകീയസമിതി ചെയര്മാന് സെബി കൊടിയന്‍ അധ്യക്ഷത വഹിച്ചു. കുസുമം ജോസഫ്, ഫാ. ഹര്‍ഷജന്‍ പഴയാറ്റില്‍, എം.കെ. പോള്‍സണ്‍, സമിതി കണ്‍വീനര്‍ കെ.എല്‍. ജെയ്സണ്‍, സുധന് കാരയില്‍, അല്‍ജോ പുളിക്കന്‍, ടി.എന്‍. മുകുന്ദന്, കെ.കെ. അനീഷ്കുമാര്‍, എന്‍.ആര്. ജോഷി, കെ.സി. കാര്ത്തികേയന്, സിമി വര് ഗീസ്, തോബി തോമസ്, രജി ജോര്‍ജ്, സി.ആര്. രബീഷ്, സിസ്റ്റര്‍ വന്ദന, ജോളി ചുക്കിരി, സിജു പയ്യപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. പുതുക്കാട് മേഖലയിലെ വിദ്യാര്‍ഥികളും വ്യാപാരികളും നാട്ടുകാരും ഒപ്പുശേഖരണത്തില്‍ പങ്കാളികളായി.
പുതുക്കാട് ടൗണ്‍ മണ്ണിട്ടുമൂടിയാല്‍ വ്യാപാര സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പുതുക്കാട് ടൗണിനെ ഗുരുതരമായി ബാധിക്കുമെന്ന് ജനകീയ സമിതി ചൂണ്ടിക്കാട്ടി. ആമ്പല്ലൂരിലേതുപോലെ പുതുക്കാടും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരും. നിലവിലെ നിര്‍മാണരീതിയില്‍ മാറ്റം വരുത്തി, മേല്‍പ്പാത തൂണുകളില്‍ പണിതാല്‍ പുതുക്കാട് ടൗണിലെ ഗതാഗതവും വ്യാപാരവും ജനജീവിതവും സംരക്ഷിക്കാനാകുമെന്നാണു സമിതിയുടെ വാദം.
മണ്ണിട്ടുമൂടുന്ന നടപടിയിലൂടെ നിരവധി പേരുടെ ജീവിതമാര്‍ഗം നഷ്ടപ്പെടുന്നതി നൊപ്പം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കുമെന്നാണു സമിതി പറയുന്നത്. പുതുക്കാടിന്റെ നിലനില്‍പ്പും വ്യാപാരമേഖലയുടെ സംരക്ഷണവും ഉറപ്പാക്കുന്നതുവരെ പ്രതിഷേധം ശക്തമാക്കുമെന്ന് ജനകീയസമിതി ഭാരവാഹികള്‍
അറിയിച്ചു.
Tags : NattuVishesham DistrictNews