കാട്ടിക്കുളം: ചേലൂരില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു.തവിഞ്ഞാല്‍ കാമ്പെട്ടി കോലത്തിനമറ്റത്തില് ബാബു, ഒരപ്പ് പുത്തന്‍പുരക്കല്‍ സുരേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 8.50ന് കാട്ടിക്കുളം തോല്‍പ്പെട്ടി റൂട്ടില്‍ ഒന്നാം മൈലിലായിരുന്നു അപകടം. കാലുകള്‍ക്ക് ഗുരുതര പരിക്കേറ്റ സുരേഷിന് മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം അടിയന്തര ശസ്ത്രക്രിയക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ബാബു മാനന്തവാടിയില്‍ ചികിത്സയില്‍ തുടരുകയാണ്.
Tags : nattu vishesham Two people traveling injured in a collision