തേഞ്ഞിപ്പലം: പി.എം.ശ്രീയില്‍ പ്രതിസന്ധിയുണ്ടാക്കിയത് ഇടതുപക്ഷ സര്‍ക്കാരാണെന്നും യുഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും മന്ത്രി എന്‍. ഷംസുദ്ദീന്. കാലിക്കട്ട് സര്‍വകലാശാല സോളിഡാരിറ്റി ഓഫ് എംപ്ലോയീസിന്റെ 36-ാംവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുകമറ സൃഷ്ടിച്ച് സര്‍ക്കാരിനെ സംശയനിഴലില്‍ നിര്‍ത്താനാണ് ശ്രമം.
ഇടത് പക്ഷത്തിന് വിമര്‍ശിക്കാന്‍ അവകാശമില്ല. പ്രതിസന്ധി ഉണ്ടാക്കിവെച്ചത് അവരാണെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്നത് പോലും രാഷ്ട്രീയവത്കരിക്കുകയാണ്. പൊന്നാനിയില്‍ പരിപാടിക്കിടെ വീട്ടില്‍ കയറി ഭക്ഷണം കഴിച്ചതിനെതിരേ നിലവാരമില്ലാത്ത പ്രതികരണമാണുണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ഹബീബ്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ടി.വി. ഇബ്രാഹിം, പി.എം.എ. സമീര്‍, ഡോ. വി.പി. അബ്ദുള്‍ ഹമീദ്, സിന്‍ഡിക്കറ്റംഗങ്ങളായ സി.പി.ഹംസ, ഡോ. എ.ടി. അബ്ദുള്‍ ജബ്ബാര്‍, എ.കെ.ഷാഹിനമോള്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബ സാംസ്കാരിക സംഗമ ഉദ്ഘാടനം സി.എച്ച്. മാരിയത്ത് നിര്‍വഹിച്ചു.
Tags : nattu vishesham dock over PM-SHRI