മഞ്ചേരി: 1920-ല്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആരംഭിച്ച ചരിത്രപ്രസിദ്ധമായ നിസഹകരണ സമരത്തിന്റെ ഓര്മ പുതുക്കി മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി. മഞ്ചേരി ടൗണ്‍ ഹാളിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമായത്.
തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹുസൈന് വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു.കെപിസിസി അംഗങ്ങളായ പറമ്പന്‍ റഷീദ്, വി. സുധാകരന്, ഡിസിസി ജനറല്‍ സെക്രട്ടറി ബീന ജോസഫ്, കെഎസ്യു ജില്ലാ പ്രസിഡന്റ് ഇ.കെ. അന്‍ഷിദ്, സുബൈര്‍ വീമ്പൂര്, വിജീഷ് എളംകൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Congress workers commemorate