x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഥ​ക​ളി ആ​ചാ​ര്യ​ന്‍ വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി​ക്ക് സ്മാ​ര​കം നി​ര്‍​മി​ക്കും: മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍


Published: August 4, 2026 07:27 AM IST | Updated: August 4, 2026 07:27 AM IST

വ​ണ്ടൂ​ര്‍: ക​ഥ​ക​ളി ആ​ചാ​ര്യ​ന്‍ നെ​ല്ലി​യോ​ട് വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ദേ​ശ​മാ​യ വ​ണ്ടൂ​രി​ല്‍ സ്മാ​ര​കം വേ​ണ​മെ​ന്ന ആ​വ​ശ്യം സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍. വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി​യു​ടെ അ​ഞ്ചാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


നെ​ല്ലി​യോ​ടി​ന്‍റെ ശി​ഷ്യ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ആ​ടോ​പ​താ​ണ്ഡ​വം പു​ര​സ്‌​കാ​രം (25000 രൂ​പ​യും ഫ​ല​ക​വും) പ്ര​സി​ദ്ധ ക​ഥ​ക​ളി ക​ലാ​കാ​ര​ന്‍ ചാ​ത്ത​ന്നൂ​ര്‍ കൊ​ച്ചു നാ​രാ​യ​ണ​പി​ള്ള​യ്ക്കും നെ​ല്ലി​യോ​ട് അ​നു​സ്മ​ര​ണ​ത്തി​ന്‍റെ പ്ര​ധാ​നി​യാ​യി മു​ന്‍​നി​ര​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​നോ​ജ് പു​ല്ലൂ​രി​ന്‍റെ ഓ​ര്‍​മ​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ മ​നോ​മു​ദ്ര പു​ര​സ്‌​കാ​രം (10001 രൂ​പ) പ്ര​സി​ദ്ധ യു​വ ക​ഥ​ക​ളി ഗാ​യ​ക​നാ​യ സ​ദ​നം ജ്യോ​തി​ഷ് ബാ​ബു​വി​നും മ​ന്ത്രി സ​മ്മാ​നി​ച്ചു.

നെ​ല്ലി​യോ​ട് അ​നു​സ്മ​ര​ണ സ​മി​തി ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ മ​ന്ത്രി​യെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സാ​രം​ഗ് പൂ​ല്ലൂ​രി​ന്‍റെ പ്രാ​ര്‍​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ല്‍ മാ​യ നെ​ല്ലി​യോ​ട് ദീ​പം തെ​ളി​ച്ചു. കെ. ​ര​വി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ദ്ധ ക​ലാ​നി​രൂ​പ​ക​ന്‍ പി.​എം നാ​രാ​യ​ണ​ന്‍ നെ​ല്ലി​യോ​ട് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പീ​ശ​പ്പി​ള്ളി രാ​ജീ​വ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ടി.​അ​ജ്മ​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​സു​നീ​തി, കെ.​ടി. പ്ര​ദീ​പ്, കി​ര​ണ്‍ മേ​ലേ​ടം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.​പ്ര​സി​ദ്ധ ക​ലാ​കാ​ര​ന്മാ​രാ​യ സ​ദ​നം കൃ​ഷ്ണ​ന്‍​കു​ട്ടി, ക​ലാ​മ​ണ്ഡ​ലം ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​ര്‍ വേ​ഷ​മി​ട്ട ക​ല്ല്യാ​ണ സൗ​ഗ​ന്ധി​കം ക​ഥ​ക​ളി​യും അ​ര​ങ്ങേ​റി.

 

Tags : nattu vishesham development project

Recent News

Corehub Up