x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന് മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​നം


Published: August 4, 2026 07:24 AM IST | Updated: August 4, 2026 07:24 AM IST

അ​ങ്ങാ​ടി​പ്പു​റം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വൈ​ദ്യു​തി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ സാ​ഹ​സി​ക ശ്ര​മം ന​ട​ത്തി​യ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന് വ​കു​പ്പ് മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ അ​ഭി​ന​ന്ദ​നം. അ​ങ്ങാ​ടി​പ്പു​റം ചാ​ത്തോ​ലി​കു​ണ്ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് തെ​ങ്ങി​ൻ​പ​ട്ട വീ​ണ് പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ത​ട​സം നേ​രി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ അ​ങ്ങാ​ടി​പ്പു​റം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ലൈ​ൻ​മാ​ൻ അ​രീ​ക്കോ​ട് മൈ​ത്ര സ്വ​ദേ​ശി റ​ഫീ​ക്ക്, സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ നി​കേ​ഷ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി.


വൈ​ദ്യു​തി ക​ന്പി​യി​ൽ വീ​ണ തെ​ങ്ങി​ൻ​പ​ട്ട നീ​ക്കം ചെ​യ്യാ​ൻ തോ​ട്ടി​യു​മാ​യി റ​ഫീ​ഖ് അ​തി​സാ​ഹ​സ​മാ​യി തോ​ട് നീ​ന്തി ക​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തോ​ട്ടി ഉ​പ​യോ​ഗി​ച്ച് പ​ട്ട എ​ടു​ത്ത് മാ​റ്റി വൈ​ദ്യു​തി ത​ക​രാ​ർ പ​രി​ഹ​രി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി അ​ങ്ങാ​ടി​പ്പ​റം ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ റ​ഫീ​ക്കി​ന്‍റെ പ്ര​വൃ​ത്തി മ​റ്റു ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ടി മാ​തൃ​ക​യാ​ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Tags : nattu vishesham Minister commends KSEB employee

Recent News

Corehub Up