x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​പ്പാ​ല​ത്ത് പാ​ല​ങ്ങ​ളു​ടെ എ​ണ്ണം നാ​ലായി; ഗതാഗതക്കുരുക്കിന് പരിഹാരമാകും

വെബ് ഡെസ്ക്
Published: October 18, 2026 06:49 AM IST | Updated: October 18, 2026 06:49 AM IST

ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം പു​തി​യ​പാ​ലം കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ഇ​നി ഒ​രു പാ​ല​മ​ല്ല, "നാ​ൽ​പ്പാല​മാ​ണ്’. ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​നു​ള്ളി​ൽ നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന​ത് ഒ​രു പാ​ലം മാ​ത്ര​മാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ൾ ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്ത് പു​തു​താ​യി നി​ർ​മി​ച്ച പാ​ലം അ​ട​ക്കം ര​ണ്ടു പാ​ല​മാ​യി. ക​ണ്ണി​യം​പു​റ​ത്തും ഇ​ത്ത​ര​ത്തി​ൽ ര​ണ്ട് പാ​ല​ങ്ങ​ൾ നി​ല​വി​ലു​ണ്ട്.

ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്തും ക​ണ്ണി​യം​പു​റ​ത്തും പു​തു​താ​യി ര​ണ്ടു പാ​ല​ങ്ങ​ൾ കൂ​ടി നി​ർ​മി​ച്ച​തോ​ടെ ന​ഗ​ര​ത്തി​നു​ള്ളി​ൽ പാ​ല​ങ്ങ​ളു​ടെ എ​ണ്ണം നാ​ല് ആ​യി. ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​നു​ള്ളി​ൽ രൂ​ക്ഷ​മാ​യി​തീ​ർ​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ പാ​ല​ങ്ങ​ൾ ഏ​റെ സ​ഹാ​യ​ക​മാ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച​ത്.

എ​ന്നാ​ൽ ഈ​സ്റ്റ് പാ​ല​ത്തെ പു​തി​യ പാ​ലം തു​റ​ന്നു​കൊ​ടു​ത്തു എ​ങ്കി​ലും ഇ​ന്ന​ലെ​യും ന​ഗ​ര​ത്തി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ട്ടി​രു​ന്നു. ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്തെ പു​തി​യ പാ​ല​ത്തി​ൽ ഒ​റ്റ​വ​രി ഗ​താ​ഗ​ത സം​വി​ധാ​ന​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​ണ് പു​തി​യ പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കേ​ണ്ട​ത്. എം.​ ഹം​സ എം​എ​ൽ​എ ആ​യി​രു​ന്ന കാ​ല​ത്താ​ണ് ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം പാ​ല​ത്തി​ന് വേ​ണ്ടി ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. പി. ​ഉ​ണ്ണി എം​എ​ൽ​എ ആ​യി​രു​ന്ന കാ​ല​ത്ത് ഇ​തി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി. കെ.​പ്രേം​കു​മാ​ർ എം​എ​ൽ​എ​യാ​ണ് പാ​ല​ത്തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ തു​ട​ർ​ന്ന് അ​നു​വ​ർ​ത്തി​ച്ച​ത്.

ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്ത് കൂ​ടി പു​തി​യ പാ​ലം നി​ല​വി​ൽ വ​ന്ന​തോ​ടെ ന​ഗ​ര​ത്തി​നു​ള്ളി​ൽ വാ​ഹ​ന​ഗ​താ​ഗ​തം കു​റ്റ​മ​റ്റ രീ​തി​യി​ൽ ആ​ക്കു​ന്ന​തി​ന് വേ​ണ്ടി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ഉ​ട​ൻ കൈ​ക്കൊ​ള്ളും എ​ന്നാ​ണ് സൂ​ച​ന.

ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം പു​തി​യ​പാ​ലം ആ​രെ​യും അ​റി​യി​ക്കാ​തെ ഉ​ദ്ഘാ​ട​നം ചെ​യ്തു​

 

ഒ​റ്റ​പ്പാ​ലം: ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം പു​തി​യ പാ​ലം ആ​രെ​യും അ​റി​യി​ക്കാ​തെ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ഗ​താ​ഗ​തം ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്.

ഇ​ത​റി​ഞ്ഞ ഉ​ട​നെ​യാ​ണ് കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ രാ​വി​ലെ​ത്ത​ന്നെ എ​ത്തി പാ​ലം ഉ​ദ്ഘാ​ട​നം ക​ഴി​ച്ച​ത്. പാ​ലം നി​ർ​മാ​ണ​ത്തി​ന്റെ ക്രെ​ഡി​റ്റ് സ്വ​ന്ത​മാ​ക്കാ​ൻ​യു​ഡി​എ​ഫ് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന തി​രി​ച്ച​റി​വാ​ണ്ല ആ​രെ​യും അ​റി​യി​ക്കാ​തെ പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ എം​എ​ൽ​എ​യെ പ്രേ​രി​പ്പി​ച്ച​ത് എ​ന്നാ​ണ് സൂ​ച​ന. വി​ര​ലി​ലെ​ണ്ണാ​വു​ന്ന ആ​ളു​ക​ളും ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ജ​യ​സു​ധ​ക്കൊ​പ്പ​മെ​ത്തി​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​യി എം​എ​ൽ​എ ഫേ​സ്ബു​ക്കി​ലും ഫോ​ട്ടോ സ​ഹി​തം കു​റി​പ്പി​ട്ടു.

പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​റ​ന്നു കൊ​ടു​ത്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​യും പൂ​ർ​ത്തി​യാ​കേ​ണ്ട​താ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഷൊ​ർ​ണൂ​രി​ലേ​ക്ക് ജ​ന​റേ​റ്റ​ർ ക​യ​റ്റി വ​ന്ന കൂ​റ്റ​ൻ പു​ള്ള​ർ ട്രെ​യ് ല​ർ പാ​ല​ത്തി​ലൂ​ടെ ക​ട​ത്തി​വി​ട്ടി​രു​ന്നു.
ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​ന്ന​ലെ മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്കു​മാ​യി പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്ത​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലാ​ണ് പാ​ലം തു​റ​ന്നു കൊ​ടു​ക്കാ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്. പൊ​തു​മ​രാ​മ​ത്ത് പാ​ല​ങ്ങ​ൾ വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​റോ​ട് നി​ർ​മാ​ണ പ്ര​വൃ​ത്തി​യു​ടെ റി​പ്പോ​ർ​ട്ട് തേ​ടി​യ​തി​ന് ശേ​ഷ​മാ​ണ് പാ​ലം തു​റ​ന്ന​ത്. ഇ​ന്ന​ലെ മു​ത​ൽ പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ച്ചു തു​ട​ങ്ങി. പാ​ല​ത്തി​ൽ വ​ൺ​വേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ഴ​യ പാ​ല​ത്തി​ലൂ​ടെ​യാ​ണ് ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഒ​റ്റ​പ്പാ​ലം ഭാ​ഗ​ത്തു​നി​ന്നും പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​ണ് പു​തി​യ പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു പോ​കേ​ണ്ട​ത്.

Tags : NattuVishesham.DistricteNews

Recent News

Corehub Up