x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ൽ​പാ​ലം നി​ർ​മാ​ണം ഉ​ട​ൻ തു​ട​ങ്ങ​ണം: മ​ന്ത്രി​ക്കു പ​രാ​തി

വെബ് ഡെസ്ക്
Published: October 18, 2026 06:53 AM IST | Updated: October 18, 2026 06:53 AM IST

റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജ് ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി​ക​ൾ മ​ന്ത്രി പി.​കെ. ബ​ഷീ​റി​ന് നി​വേ​ദ​നം ന​ൽ​കു​ന്നു.

പു​തു​ക്കാ​ട്: പു​തു​ക്കാ​ട് റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി പി.​കെ. ബ​ഷീ​റി​നു നി​വേ​ദ​നം. അ​പ്രോ​ച്ച് റോ​ഡി​നു​ള്ള സ്ഥ​ല​മേ​റ്റെ​ടു​ത്തു നാ​ലു​വ​ർ​ഷം ക​ഴി​ഞ്ഞെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പു​തു​ക്കാ​ട് റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജ് ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ലാ​ണ് കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ ശി​പാ​ർ​ശ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​വേ​ദ​നം ന​ൽ​കി​യ​ത്. ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നാ​ൽ ഗേ​റ്റ് അ​ട​ച്ചി​ടു​ന്ന സ​മ​യം കൂ​ടി.

ചെ​റു​വാ​ൾ, ക​ട​ലാ​ശേ​രി, പാ​ഴാ​യി മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം കു​റ​ഞ്ഞു.

പാ​ള​ത്തി​ലെ സ്ലീ​പ്പ​റു​ക​ൾ മാ​റ്റു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ കൂ​ടു​ത​ൽ സ​മ​യം അ​ട​ച്ചി​ടാ​ൻ തു​ട​ങ്ങി. പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ കു​റ​ഞ്ഞ​തു മൂ​ന്നു മാ​സ​മെ​ടു​ക്കു​മെ​ന്നും ദു​രി​തം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​സി. കാ​ർ​ത്തി​കേ​യ​ൻ, സെ​ക്ര​ട്ട​റി ഇ.​വി. അ​രു​ണ്‍​ദാ​സ്, നെ​ന്മ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ മോ​ഹ​ന​ൻ, കെ.​വി. ആ​ന​ന്ദ്കു​മാ​ർ, പി.​ജി. മോ​ഹ​ന​ൻ എ​ന്നി​വ​ർ നി​വേ​ദ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : NattuVishesham.DistricteNews

Recent News

Corehub Up