x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യി​ലേ​ക്ക് എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധ മാ​ർ​ച്ച്

വെബ് ഡെസ്ക്
Published: October 18, 2026 06:51 AM IST | Updated: October 18, 2026 06:51 AM IST

ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്ക് ടോ​ൾ സൗ​ജ​ന്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽഡി​എ​ഫ് നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യി​ലേ​ക്കു​ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച്.

തൃ​പ്ര​യാ​ർ: ദേ​ശീ​യ​പാ​ത 66 നാ​ട്ടി​ക​യി​ൽ ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്കു ടോ​ൾ സൗ​ജ​ന്യ​മാ​ക്കു​ക, നി​ർ​മാ​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​തെ​ യു​ള്ള ടോ​ൾ പി​രി​വ് അ​വ​സാ​നി​ പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ൽ​ഡി​എഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.

തൃ​പ്ര​യാ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. ടോ​ൾ പ്ലാ​സ​ക്ക് മു​ൻ​പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം. ​ബാ​ലാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.​സി​പി​ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വി.​എ​സ്. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.

സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ.​പി. സ​ന്ദീ​പ്, സി​പി​എം നാ​ട്ടി​ക ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ. ഹാ​രി​സ് ബാ​ബു, ചേ​ർ​പ്പ് ഏ​രി​യ സെ​ക്ര​ട്ട​റി എ.​എ​സ്. ദി​ന​ക​ര​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ.​വി. രാ​ജേ​ഷ്, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​എം. കി​ഷോ​ർ​കു​മാ​ർ, അ​ഡ്വ. വി.​കെ. ജ്യോ​തി‌​പ്ര​കാ​ശ്, മു​ഹ​മ്മ​ദ് ചാ​മ​ക്കാ​ല, യു.​കെ. ഗോ​പാ​ല​ൻ, കെ.​എ. വി ​ശ്വം​ഭ​ര​ൻ, കെ.​ആ​ർ. സീ​ത, ടി.​എ​സ്. മ​ധു​സൂ​ദ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്രസം​ഗിച്ചു. തു​ട​ർ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു വൈ​കീ​ട്ട് മൂ​ന്നി​ന് വ​ല​പ്പാ​ട് ച​ന്ത​പ്പ​ടി​യി​ലെ ക​ഴി​മ്പ്രം വി​ജ​യ​ൻ സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജ​ന​കീ​യ ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കും.

Tags : NattuVishesham.DistricteNews

Recent News

Corehub Up