ജില്ല ഫെന്‍സിംഗ് അസോസിയേഷന് ചാമ്പ്യന്‍ഷിപ്പിൽ ഓവറോള്‍ കിരീടം നേടിയ അസ്ത്ര ഫോർ ക്ലബ് മഞ്ചേരിക്ക്
മഞ്ചേരി: ജില്ലാ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മഞ്ചേരി അസ്ത്ര ഫോര്‍ ക്ലബ് ഓവറോള്‍ ചാമ്പ്യന്മാര്. മഞ്ചേരി ബെഞ്ച് മാര്‍ക്സ് ഇന്റര്‍നാഷണല്‍ സ്കൂളിനാണ് രണ്ടാം സ്ഥാനം. മഞ്ചേരി അമൃത വിദ്യാലയം മൂന്നാം സ്ഥാനവും നേടി.വിജയികള്‍ക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം എ. ശ്രീകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഒളിമ്പിക് അസോസിയേഷന് വൈസ് പ്രസിഡന്റ് പ്രഫ. പി.കെ. ബാലഗോപാല്‍, ജില്ല ഫെന്‍സിംഗ് അസോസിയേഷന് പ്രസിഡന്റ് അഡ്വ. അനൂപ് പറക്കാട്ട്, ജില്ലാ ബോക്സിംഗ് അസോസിയേഷന് ജോ. സെക്രട്ടറി പ്രജിത്ത്, പി. മധുസൂദനന്, നിഷ ധ്യാന്‍, അരുണ്‍ എസ്. നായര്‍, പി.ഹരിപ്രസാദ്, ജാന്സിവ് യാഷിക്ക് എന്നിവര്‍ പ്രസംഗിച്ചു.
Tags :