x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ഇ​ബി​യു‌​ടെ ജീ​പ്പി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു ക​യ​റി


Published: August 4, 2026 06:37 AM IST | Updated: August 4, 2026 06:37 AM IST

കു​ന്ന​ത്തു​കാ​ല്‍ ചാ​വ​ടി ജം​ഗ്ഷ​നി​ല്‍ കെ​എ​സ്ഇ​ബി​യു​ടെ ജീ​പ്പി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ നി​ല​യി​ല്‍.

വെ​ള്ള​റ​ട: കെ​എ​സ്ഇ​ബി​യു‌​ടെ ജീ​പ്പി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് കു​ന്ന​ത്തു​കാ​ല്‍ ചാ​വ​ടി ജം​ഗ്ഷ​നി​ല്‍ അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്ക് യാ​ത്രി​ക​നാ​യ പാ​ലി​യോ​ട് തേ​ര​ണി സ്വ​ദേ​ശി അ​രു​ണി (32) നു ​നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

നാ​റാ​ണി​യി​ല്‍​നി​ന്ന് ചാ​വ​ടി​യി​ലെ കു​ന്ന​ത്തു​കാ​ല്‍ ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്‌​ഷ​ന്‍ ഓ​ഫീ​സി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ജീ​പ്പും കു​ന്ന​ത്തു​കാ​ലി​ല്‍​നി​ന്ന് പാ​ലി​യോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​ണു കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബൈ​ക്ക് ജീ​പ്പി​നു​ള്ളി​ലേ​ക്ക് ക​യ​റി ചേ​സി​നി​ട​യി​ൽ കു​ടു​ങ്ങി. നാ​ട്ടു​കാ​രും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ജീ​പ്പി​ന്‍റെ മു​ന്‍​വ​ശം ഉ​യ​ര്‍​ത്തി ബൈ​ക്ക് പു​റ​ത്തെ​ടു​ത്ത​ത്.

ചാ​വ​ടി ജം​ഗ്ഷ​നു സ​മീ​പം വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ല്‍ റോ​ഡ​രി​കി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തു​മൂ​ലം റോ​ഡി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് എ​തി​ര്‍​ദി​ശ​യി​ലു​ള്ള​വ​യെ കാ​ണാ​നാ​കാ​ത്ത​ത് അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Tags : bike crashed KSEB jeep

Recent News

Corehub Up