പാങ്ങ് ചന്തപ്പറന്പ് മഹല്ല് കമ്മിറ്റിയും എഫ്ആർസി ക്ലബ് പ്രവർത്തകരും പ്രദേശത്തെ കാട് വെട്ടിത്തെളിച്ചപ്പോൾ.
പാങ്ങ്: ചന്തപ്പറന്പ് കേന്ദ്രീകരിച്ച് വർധിച്ചുവരുന്ന ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിന്റെ ഭാഗമായി പാങ്ങ് ചന്തപ്പറന്പ് മഹല്ല് കമ്മിറ്റിയും എഫ്ആർസി ക്ലബ് പ്രവർത്തകരും ചേർന്ന് ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. കുറുവ പഞ്ചായത്ത് ഭരണസമിതിയുടെ "ഓപ്പറേഷൻ തൂഫാൻ-ലഹരിയുടെ വേരറുക്കാം’ പദ്ധതിയുടെ പിന്തുണയോടെയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
പദ്ധതിയുടെ ഭാഗമായി ലഹരി ഉപയോഗം സജീവമായ കേന്ദ്രങ്ങളും സാമൂഹ്യവിരുദ്ധരുടെ താവളങ്ങളും നാട്ടുകാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ നശിപ്പിക്കുകയും കാടുകൾ വെട്ടിത്തെളിക്കുകയും ചെയ്തു. കുറുവ പഞ്ചായത്ത് പ്രസിഡന്റ് പാലത്തിങ്ങൽ അബ്ദുൾ സലാം പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോയിക്കൽ സുലൈഖ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എം. ശാക്കിർ, പഞ്ചായത്ത് മെംബർമാരായ കുഞ്ഞുമുഹമ്മദ് മുല്ലപ്പള്ളി, മുബഷിർ എന്നിവർ പങ്കെടുത്തു. ലഹരിക്കെതിരായ കൂട്ടായ്മയിൽ നാടിന്റെ നാനാഭാഗത്ത് നിന്ന് നിരവധിപേരും ക്ലബ് ഭാരവാഹികളും പങ്കെടുത്തു.
Tags : nattu vishesham Locals cleared undergrowth