x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​എം. ബ​ഷീ​ർ കൊല്ലപ്പെട്ട സംഭവം:ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ സാ​ക്ഷി കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞു


Published: August 4, 2026 06:39 AM IST | Updated: August 4, 2026 06:39 AM IST

:ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ

തി​രു​വ​ന​ന്ത​പു​രം: സി​റാ​ജ് തി​രു​വ​ന​ന്ത​പു​രം മു​ൻ ബ്യൂ​റോ ചീ​ഫ് കെ.​എം. ബ​ഷീ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ സാ​ക്ഷി കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞു. ര​ണ്ടാം സാ​ക്ഷി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ മ​ണി​ക​ണ്ഠ​നാ​ണ് തി​രു​വ​ന​ന്ത​പു​രം നാ​ലാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യ​ത്.

അ​പ​ക​ട​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​ത് കൂ​ട്ടി​ൽ നി​ൽ​ക്കു​ന്ന ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ത​ന്നെ​യാ​ണെ​ന്നു സാ​ക്ഷി വി​ചാ​ര​ണ​വേ​ള​യി​ൽ സ്ഥി​രീ​ക​രി​ച്ചു. താ​ടി​വെ​ച്ച ഒ​രാ​ൾ അ​മി​ത​വേ​ഗ​ത​യി​ൽ ഓ​ടി​ച്ച കാ​റാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്ന വി​വ​ര​മ​റി​ഞ്ഞാ​ണ് താ​ൻ സ്ഥ​ല​ത്തെ​ത്തി​യ​ത്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ ഓ​ടി​ച്ച​ത് ശ്രീ​റാ​മാ​ണെ​ന്ന് അ​പ്പോ​ഴാ​ണ് മ​ന​സി​ലാ​യ​തെ​ന്നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് പേ​ര് "വ​ഫ' എന്നു പോ​ലീ​സി​നോ​ടു പ​റ​യു​ന്ന​ത് കേ​ട്ട​താ​യും മ​ണി​ക​ണ്ഠ​ൻ മൊ​ഴി ന​ൽ​കി.

അ​തേ​സ​മ​യം, കാ​ർ അ​മി​ത​വേ​ഗ​ത​യി​ൽ ഓ​ടി​ച്ചു​വ​രു​ന്ന​ത് താ​ൻ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ലെ​ന്നും പ്ര​തി മ​ദ്യ​പി​ച്ചി​രു​ന്നോ എ​ന്നു തി​ട്ട​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി സാ​ക്ഷി വ്യ​ക്ത​മാ​ക്കി. 2019 ഓ​ഗ​സ്റ്റ് മൂ​ന്നി​നു പു​ല​ർ​ച്ചെ​യാ​ണ് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും സു​ഹൃ​ത്ത് വ​ഫ ഫി​റോ​സും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ടി​ച്ച് കെ.​എം. ബ​ഷീ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്. നി​ല​വി​ൽ സ്കി​ൽ​സ് എ​ക് സ​ല​ൻ​സി അ​ക്കാ​ദ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നാ​ണ് കേ​സി​ൽ പ്ര​തി. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ക്ക​ൽ, മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ൽ, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

Tags : nattu vishesham K.M. Basheer killing case

Recent News

Corehub Up