x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​യാ​റി​ൽ ര​ണ്ട് വീ​ടു​ക​ൾ ത​ക​ർ​ന്നു, 15 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി


Published: August 4, 2026 05:43 AM IST | Updated: August 4, 2026 05:43 AM IST

കൊ​ച്ചു​വി​ള​യി​ൽ ര​മേ​ശ​ന്‍റെ വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന നി​ല​യി​ൽ.

മ​ണി​യാ​ർ: ഷ​ട്ട​റി​ല്ലാ​തെ കു​തി​ച്ചൊ​ഴു​കി​യ മ​ണി​യാ​ർ സം​ഭ​ര​ണി​യു​ടെ താ​ഴെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ദി ക​ര​ക​വി​ഞ്ഞെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ത​ക​ർ​ന്ന​ത് ര​ണ്ട് വീ​ടു​ക​ൾ. പ​തി​ന​ഞ്ച് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.

ഡാ​മി​നു താ​ഴെ കൊ​ച്ചു​വെ​ളി​യി​ൽ ര​മേ​ശ​ന്‍റെ വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഹൃ​ദ്രോ​ഗി​യാ​യ ര​മേ​ശ​ന്‍റെ വീ​ട് 2018ലെ ​പ്ര​ള​യ​ത്തി​ലും ത​ക​ർ​ന്നി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് വീ​ട് പു​ന​ർ​നി​ർ​മി​ച്ച​ത്. ഏ​ക​മ​ക​ൻ മു​ങ്ങി മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ര​മേ​ശ​നും ഭാ​ര്യ വി​ജ​യ​മ്മ​യു​മാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് ര​മേ​ശ​ന്‍റെ വീ​ടി​നെ വെ​ള്ളം ക​വ​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​ൻ​പ് ര​മേ​ശ​നും ഭാ​ര്യ​യും വീ​ട്ടി​ൽനി​ന്ന് മാ​റി. ഭി​ത്തി​യും മേ​ൽ​ക്കൂ​ര​യും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഭി​ത്തി നി​ർ​മി​ച്ച ഇ​ഷ്ടി​ക വീ​ടി​ന്‍റെ അ​ടി​ത്ത​റ​യി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു. ക​ട്ടി​ലു​ക​ളും ക​സേ​ര​ക​ളും ഒ​ടി​ഞ്ഞു. കി​ട്ടി​യ സാ​ധ​ന​ങ്ങ​ൾ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന് മു​ന്നി​ൽ കൂ​ട്ടിവ​ച്ചു. സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് ര​മേ​ശ​നും വി​ജ​യ​മ്മ​യും താ​മ​സം മാ​റി.

തൊ​ട്ട​ടു​ത്തു ത​മ​സി​ക്കു​ന്ന വാ​ലു​പ​റ​മ്പി​ൽ ശാ​ന്ത​മ്മ​യു​ടെ വീ​ടി​ന്‍റെ പ​കു​തി​യോ​ളം ക​ക്കാ​ട്ടാ​ർ ക​വ​ർ​ന്നു. എ​ഴു​പ​ത്തി​ര​ണ്ടു കാ​രി​യാ​യ ശാ​ന്ത​മ്മ ഒ​റ്റ​യ്ക്കാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. കാ​ൻ​സ​ർ രോ​ഗി​യാ​ണ്. ഭ​ർ​ത്താ​വും മ​ക​നും മ​രി​ച്ചു. കൊ​ച്ചു​മ​ക​നൊ​പ്പ​മാ​ണ് താ​മ​സം. ശാ​ന്ത​മ്മ​യും സ​മീ​പ​ത്തെ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ലെ ആ​ളു​ക​ളും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി.

വെ​ള്ളം ക​യ​റി​യ മ​റ്റു വീ​ടു​ക​ളി​ലു​ള്ള​വ​ർ​ക്ക് ബാ​ങ്ക് രേ​ഖ​ക​ള​ട​ക്കം ന​ഷ്ട​പ്പെ​ട്ടു. ഡാ​മി​ന്‍റെ ഷ​ട്ട​ർ ഭി​ത്തി​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് ക​ക്കാ​ട്ടാ​റി​ൽ ത​ന്നെ​യു​ള്ള പെ​രു​നാ​ട്ടി​ലെ കെ​എ​സ്ഇ​ബി പ​വ​ർ ഹൗ​സും മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ല​ക്ഷ​ക്കണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ടം പ​വ​ർ​ഹൗ​സി​നു​മു​ണ്ടാ​യി​ട്ടു​ണ്ട്. 2018ലും ​പ​വ​ർ ഹൗ​സി​ലെ ജ​ന​റേ​റ്റ​റു​ക​ൾ​ക്ക് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ളു​ണ്ടാ​യിരുന്നു.

 

Tags : nattu vishesham destroyed and water 15 houses in Maniyar.

Recent News

Corehub Up