പന്തളം: പുഞ്ചപ്പാടത്ത് കുളിക്കാൻ പോയ യുവാവ് മുങ്ങിമരിച്ചു.പന്തളം ചെറുമല, പ്ലാവിള പാലനിൽക്കുന്നതിൽ പരേതനായ മുരളിയുടെ മകൻ ലെനിൻ മുരളി ( 32 ) യാണ് മരിച്ചത്. ഇന്നലെ രണ്ടിന് ചെറുമല പ്ലാവിളയിൽ പുഞ്ചപ്പാടത്ത് കുളിക്കാൻ എത്തിയതായിരുന്നു. മണിക്കൂറുകളോളം നടത്തിയ തെരച്ചിലിൽ അടൂരിൽനിന്ന് എത്തിയ അഗ്നി രക്ഷാ സേനയാണ് മൃതദേഹം കണ്ടെത്തിയത് .