Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drowns

Kannur

കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി ക​ണ്ണൂ​രി​ൽ മു​ങ്ങി​മ​രി​ച്ചു

ക​ണ്ണൂ​ർ: നീ​ന്തു​ന്ന​തി​നി​ടെ കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി അ​ഴീ​ക്കോ​ട്ടെ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു.

കോ​യ​മ്പ​ത്തൂ​ർ സൗ​ത്ത് പീ​ല​മേ​ട് മു​രു​ഗ​ൻ ന​ഗ​റി​നു സ​മീ​പ​ത്തെ ആ​ന​ന്ദ​രാ​ജ്-​പ്രീ​തി ദ​ന്പ​തി​ക​ളു​ടെ ഏ​ക മ​ക​ൻ എ. ​അ​നി​രു​ദ്ധ് കൃ​ഷ്ണ​ൻ (23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ അ​ഴീ​ക്കോ​ട് ആ​നി​വ​യ​ൽ കു​ള​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.

ക​ണ്ണൂ​രി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ്കൂ​ബാ ടീം ​എ​ത്തി​യാ​ണു മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.കോ​യ​മ്പ​ത്തൂ​ർ പി​എ​സ്ജി മെ​ഡി​ക്ക​ൽ കോ​ള​ജ് എം​ബി​ബി​എ​സ് ഇ​ന്‍റേ​ൺ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​നി​രു​ദ്ധും പെ​ൺ​സു​ഹൃ​ത്തും ഇ​ന്ന​ലെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ബൈ​ക്ക് വാ​ട​ക​ക്കെ​ടു​ത്താ​ണ് അ​ഴീ​ക്കോ​ട് ആ​നി​വ​യ​ൽ കു​ള​ത്തി​ലെ​ത്തി​യ​ത്. സു​ഹൃ​ത്ത് ക​ര​യി​ൽ ഇ​രി​ക്ക​വേ അ​നി​രു​ദ്ധ് നീ​ന്താ​നി​റ​ങ്ങി​യ​താ​യി​രു​ന്നു.

കു​ള​ത്തി​ന്‍റെ മ​ധ്യ​ത്തി​ലെ​ത്തി​യ​തോ​ടെ മു​ങ്ങി​ത്താ​ണ അ​നി​രു​ദ്ധ് സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് നി​ല​വി​ളി​ച്ചി​രു​ന്നു. ഉ​ച്ച​സ​മ​യ​മാ​യ​തി​നാ​ൽ കു​ള​ത്തി​ൽ വേ​റെ ആ​ളു​ക​ൾ ഉ​ണ്ടാ​വാ​ത്ത​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു ത​ട​സ​മാ​യി.

ക​ണ്ണൂ​രി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ്കൂ​ബ ടീം ​അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ശ്രീ​കാ​ന്ത് പ​വി​ത്ര​ൻ, ഷാ​യി​ബാ​സ്, ജി​തി​ൻ, രാ​ഗി​ൻ​കു​മാ​ർ, നി​മേ​ഷ്, വി​ജ​യ്, സു​രാ​ജ്, അ​നു​ജി​ത്ത് എ​ന്നി​വ​രാ​ണു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

District News

ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി മു​ങ്ങിമ​രി​ച്ചു

വ​ട​ക​ര: ആ​യ​ഞ്ചേ​രി ശി​വക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി മു​ങ്ങി മ​രി​ച്ചു. കാ​ക്കു​നി തു​ലാ​റ്റു​ന​ട ഹേ​മ​ന്താ​ണ് (16) മ​രി​ച്ച​ത്. വി​ഷു​ദി​വ​സം രാ​വി​ലെ വി​ഷു​ക്ക​ണി ആ​ഘോ​ഷ​ത്തി​നു ശേ​ഷം കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ഹേ​മ​ന്ത് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​രും പി​ന്നാ​ലെ എ​ത്തി​യ വ​ട​ക​ര ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്നു ന​ട​ത്തി​യ തെ​ര​ച്ച​ിലി​ല്‍ ഹേ​മ​ന്തി​നെ ക​രയ്​ക്കെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​തി തു​ട​ര്‍ പ​ഠ​ന​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഹേ​മ​ന്ത്. തു​ലാ​റ്റു​ന​ട പാ​റ​ക്കുതാ​ഴെ ബാ​ബു​വി​ന്‍റെ​യും പ്രേ​മ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി: ശ്രീ​ദി​യ.

District News

വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു

ചു​ങ്ക​ത്ത​റ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ആ​ലു​വ​യി​ൽ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ആ​ലു​വ​യി​ൽ പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി മ​രി​ച്ചു.

ചു​ങ്ക​ത്ത​റ അ​ന്ന ഇ​ല​ക്‌ട്രി​ക്ക​ൽ​സ് ഉ​ട​മ കാ​ട്ടി​ച്ചി​റ തെ​ക്കേ​തു​ണ്ടി​യി​ൽ ഷാ​ജി​യു​ടെ മ​ക​ൻ ആ​രോ​ണ്‍ ഷാ​ജി (19) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. ആ​ലു​വ മ​റ​ന്പ​ള്ളി എം​ഇ​എ​സ് കോ​ള​ജി​ലെ ബി​വോ​ക് ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് ആ​രോ​ണ്‍. മ​റ്റ് മൂ​ന്ന് സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം പു​ഴ​യി​ൽ നീ​ന്തു​ന്ന​തി​നി​ടെ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.

ഒ​രു മ​ണി​ക്കൂ​റി​ലേ​റെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​വ​ധി​ക്ക് വീ​ട്ടി​ൽ വ​ന്ന ആ​രോ​ണ്‍ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് തി​രി​കെ കോ​ള​ജി​ലേ​ക്ക് പോ​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മാ​താ​വ്: ജി​ജി. സ​ഹോ​ദ​രി: അ​ന്ന.

NRI

പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി അ​മേ​രി​ക്ക​യി​ൽ മു​ങ്ങി​മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ മു​ങ്ങി​മ​രി​ച്ചു. വി​ഴി​യ​ന​ഗ​രം ജി​ല്ല​യി​ലെ പി​രി​ദി​യി​ൽ നി​ന്നു​ള്ള സിം​ഗി​റെ​ഡ്ഡി സാ​യ് ശ്രീ ​ഹ​രി​കൃ​ഷ്ണ (26) ആ​ണ് മി​സൗ​റി​യി​ലെ മെ​രാ​മെ​ക് ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം റി​സോ​ർ​ട്ടി​ൽ എ​ത്തി​യ സിം​ഗി​റെ​ഡ്ഡി ന​ദി​യി​ൽ നീ​ന്താ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. വെ​ള്ള​ത്തി​ന​ടി​യി​ലു​ള്ള പാ​യ​ലു​ക​ളി​ൽ കാ​ലു​ക​ൾ കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് പു​റ​ത്തേ​യ്ക്ക് വ​രാ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് വി​ദ​ഗ്ധ സം​ഘ​മെ​ത്തി ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

എ​ൻ​ജി​നി​യ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​യ്ക്ക് പോ​യ​ത്. അ​ടു​ത്തി​ടെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി കു​ടും​ബം സം​സ്ഥാ​ന മ​ന്ത്രി​യു​ടെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്.

District News

വ​യ​നാ​ട് സ്വ​ദേ​ശി മൈ​സൂ​രു​വി​ൽ മു​ങ്ങി​ മ​രി​ച്ചു

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി മൈ​സൂ​രു​വി​ന് സ​മീ​പം ബ​ന്നൂ​രി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​മ​രി​ച്ചു. കാ​ര്യ​ന്പാ​ടി പെ​ല​ച്ചി​ക്ക​ൽ ഷാ​ജ​ഹാ​ന്‍റെ മ​ക​ൻ ഷ​ബ്നാ​സാ​ണ്(21)​മ​രി​ച്ച​ത്.

മൈ​സൂ​രു​വി​ൽ നി​യ​മ വി​ദ്യാ​ർ​ഥി​യാ​യ ഷ​ബ്നാ​സ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ബ​ന്നൂ​രി​ൽ സ​ന്ദ​ർ​ശ​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

ക​ൽ​പ്പ​റ്റ തു​ർ​ക്കി ജീ​വ​ൻ ര​ക്ഷാ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ബ​ന്നൂ​രി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​യി​രു​ന്നു.

National

മൂ​ന്നാ​മ​തും പെ​ൺ​കു​ഞ്ഞ്; ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ

തെ​ല​ങ്കാ​ന: ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ​യും ര​ണ്ട് പെ​ണ്മ​ക്ക​ളെ​യും വെ​ള്ള​ത്തി​ൽ മു​ക്കി​കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. തെ​ല​ങ്കാ​ന​യി​ലെ ഹ​നം​കൊ​ണ്ട​യി​ൽ ന‌​ട​ന്ന സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഭാ​ര്യ ഫ​ർ​ഹാ​ത്, മ​ക്ക​ളാ​യ ഉ​മേ​ര (8), ആ​യി​ഷ (6) എ​ന്നി​വ​രെ​യാ​ണ് ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നാ​മ​തും പെ​ൺ​കു​ഞ്ഞാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​യാ​ൾ ക്രൂ​ര​ത ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ന്നു​പേ​ര​യും നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ മു​ക്കി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ മൊ​ഴി ന​ൽ​കി.

കാ​ൽ വ​ഴു​തി മൂ​ന്ന് പേ​രും വെ​ള്ള​ത്തി​ൽ വീ​ണു എ​ന്നാ​ണ് ആ​ദ്യം ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. കൊ​ല​പാ​ത​ക​ത്തി​നു മു​ൻ​പ് സി​സി​ടി​വി ഓ​ഫ് ചെ​യ്തി​രു​ന്നു. മു​ൻ​പ് ര​ണ്ട് ത​വ​ണ ഫ​ർ​ഹാ​തി​നെ ഇ​യാ​ൾ നി​ർ​ബ​ന്ധി​ച്ച് ഗ​ർ​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​യാ​ക്കി​യി​രു​ന്നു.

District News

നി​വേ​ദ്യം വാ​ങ്ങാ​ൻ ക​ട​ലി​ൽ​ച്ചാ​ടി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മു​ങ്ങി മ​രി​ച്ചു

ഹ​രി​പ്പാ​ട്: നി​വേ​ദ്യം വാ​ങ്ങാ​ൻ ക​ട​ലി​ൽ​ച്ചാ​ടി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മു​ങ്ങി മ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ ത​റ​യി​ൽ​ക്ക​ട​വ് ആ​ൽ​ത്ത​റ​വീ​ട്ടി​ൽ ര​വി​യു​ടെ മ​ക​ൻ രാ​ജു​വാ​ണ് (47) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ത​റ​യി​ൽ​ക്ക​ട​വ് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ന് 500 മീ​റ്റ​ർ പ​ടി​ഞ്ഞാ​റ് തീ​ര​ക്ക​ട​ലി​ൽ ആ​യി​രു​ന്നു സം​ഭ​വം. ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള മീ​നൂ​ട്ട് ച​ട​ങ്ങി​ന്‍റെ നി​വേ​ദ്യം വാ​ങ്ങു​ന്ന​തി​നാ​യി രാ​ജു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ കൈ​ലാ​സം വ​ള്ളം തീ​ര​ക്ക​ട​ലി​ൽ എ​ത്തി​യ​പ്പോ​ൾ ക​ട​ലി​ലേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു.

ക​ര​യി​ലേ​ക്കു നീ​ന്തു​ന്ന​തി​നി​ടെ 500 മീ​റ്റ​ർ അ​ക​ലെ​വ​ച്ച് ക​ട​ലി​ൽ മു​ങ്ങി പ്പോ​കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: രാ​ജ​മ്മ. ഭാ​ര്യ: രാ​ജി. മ​ക​ൾ: അ​ഹി​മ. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ

Kerala

പെ​രി​യാ​റി​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ങ്ങി മ​രി​ച്ചു

കൊച്ചി: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പെ​രി​യാ​റി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ങ്ങി മ​രി​ച്ചു.

ഫെ‌​ഡ​റ​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ ചെ​ന്നൈ അ​മ്പ​ത്തൂ​ർ പു​തൂ​ർ ഈ​സ്റ്റ് ബാ​നു ന​ഗ​റി​ൽ സി. ​ചെ​ന്താ​മ​രൈ ക​ണ്ണ​ൻ (26) ആ​ണ് മ​രി​ച്ച​ത്. ആ​ലു​വ പ​റ​വൂ​ർ ക​വ​ല​യി​ൽ ഫെ​ഡ​റ​ൽ ബാ​ങ്കി​ലെ ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം ഓ​ഫീ​സ​റാ​യി​രു​ന്നു ചെ​ന്താ​മ​രൈ ക​ണ്ണ​ൻ.

ഇ​ന്ന് വൈ​കി​ട്ട് 6.30ഓ​ടെ തോ​ട്ട​ക്കാ​ട്ടു​ക​ര ദേ​ശം ക​ട​വി​ലാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ക​ണ്ണ​നും കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മു​ങ്ങി താ​ഴു​ക​യാ​യി​രു​ന്നു.

Kerala

കൊച്ചിയിൽ നാവികസേനാ കപ്പലിന്‍റെ അറ്റകുറ്റപ്പണിക്കിടെ തൊഴിലാളി മുങ്ങിമരിച്ചു

കൊച്ചി: കൊച്ചിൻ ഷിപ്‍യാർഡിൽ നാവികസേനാ കപ്പലിന്‍റെ അറ്റകുറ്റപ്പണിക്കിടെ കരാർ തൊഴിലാളിയായ ഡൈവർ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പൻതൊടി വീട്ടില്‍ അബൂബക്കറിന്‍റെ മകൻ അൻവർ സാദത്ത് (25) ആണ് മരിച്ചത്.

എറണാകുളം ചുള്ളിക്കൽ ആസ്ഥാനമായ ഡൈവിംഗ് അക്കാദമിയിലെ മുങ്ങൽ വിദഗ്ധനായിരുന്നു അൻവർ സാദത്ത്. കപ്പലിന്‍റെ അറ്റകുറ്റപ്പണിക്കായി മുങ്ങൽ വിദഗ്ധരെ കരാർ അടിസ്ഥാനത്തിൽ നൽകുന്ന കമ്പനിയാണിത്.

ഈ മേഖലയിൽ അഞ്ചു വർഷത്തെ പ്രവർത്തിപരിചയമുള്ളയാളാണ് അൻവർ സാദത്ത്. ചൊവ്വാഴ്ച രാവിലെ മുതൽ കപ്പലിന്‍റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ജോലികൾ നടന്നു വരികയായിരുന്നു.

ഉച്ചകഴിഞ്ഞാണ് അൻവർ അടിത്തട്ടിലേക്കു മുങ്ങിയത്. ഒരു വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു ഡൈവറാണ് മുകളിൽനിന്ന് സുരക്ഷാ കാര്യങ്ങൾ നോക്കിയിരുന്നത്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അൻവറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

വൈകുന്നേരം നാലിനാണ് വിവരം തങ്ങളെ അറിയിക്കുന്നതെന്ന് എറണാകുളം സൗത്ത് പോലീസ് വ്യക്തമാക്കി. അൻവറിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നെങ്കിലും അഞ്ചോടെ മരിച്ചു.

പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു തന്നെ നാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണവും നടത്തുന്നുണ്ട്.

Kerala

ഇ​ടു​ക്കി​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി ക​യ​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

ഇ​ടു​ക്കി: കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി ക​യ​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി ക​രി​മ്പ​ൻ സ്വ​ദേ​ശി അ​ര​വി​ന്ദ് കെ. ​സു​രേ​ഷ് (19) ആ​ണ് മ​രി​ച്ച​ത്.

ത​ട്ടാ​ത്തി​ക്കാ​ന​ത്ത് ആ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച്ച മൂ​ന്ന​ര​യോ​ടെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം എ​ത്തി​യ അ​ര​വി​ന്ദ് കാ​ൽ​വ​ഴു​തി ക​യ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ അ​ര​വി​ന്ദി​നെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നാ​ണ് അ​ര​വി​ന്ദി​നെ ക​യ​ത്തി​ൽ​നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്.

ഇ​തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ അ​ര​വി​ന്ദി​ന് സി​പി​ആ​ർ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വെ​ള്ളി​യാ​ഴ്ച്ച ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. ക​ഴി​ഞ്ഞ മാ​സം ര​ണ്ടാം​തീ​യ​തി ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് ഇ​വി​ടെ മു​ങ്ങി മ​രി​ച്ചി​രു​ന്നു.

Kerala

കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു; യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് എ​ട്ട് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം

പാ​ല​ക്കാ​ട്: ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം എ​ട്ട് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് മാ​ത്തൂ​ർ കു​ന്നം​പ​റ​മ്പ് ത​ണ്ണി​ക്കോ​ട് സ​വി​ത​യു​ടെ മ​ക​ൻ സു​ഗു​ണേ​ശ്വ​ര​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. 18 വ​യ​സാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ 19 നാ​ണ് സു​ഹൃ​ത്തി​നൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ കോ​ട്ടാ​യി മു​ട്ടി​ക്ക​ട​വ് ഭാ​ര​ത​പ്പു​ഴ​യി​ലാ​ണ് യു​വാ​വ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. പെ​രി​ങ്ങോ​ട്ടു​കു​റി​ശി​യി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up