വടകര: ആയഞ്ചേരി ശിവക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കാക്കുനി തുലാറ്റുനട ഹേമന്താണ് (16) മരിച്ചത്. വിഷുദിവസം രാവിലെ വിഷുക്കണി ആഘോഷത്തിനു ശേഷം കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ ഹേമന്ത് മുങ്ങിത്താഴുകയായിരുന്നു.
നാട്ടുകാരും പിന്നാലെ എത്തിയ വടകര ഫയര്‍ഫോഴ്സും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ ഹേമന്തിനെ കരയ്ക്കെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എസ്എസ്എല്‍സി പരീക്ഷ എഴുതി തുടര്‍ പഠനത്തിന് കാത്തിരിക്കുകയായിരുന്നു ഹേമന്ത്. തുലാറ്റുനട പാറക്കുതാഴെ ബാബുവിന്റെയും പ്രേമയുടെയും മകനാണ്. സഹോദരി: ശ്രീദിയ.
Tags : Student drowns temple pond Hemand death