വാഷിംഗ്ടൺ ഡിസി: പിറന്നാൾ ആഘോഷിക്കുന്നതിനിടെ ആന്ധ്രപ്രദേശ് സ്വദേശി അമേരിക്കയിൽ മുങ്ങിമരിച്ചു. വിഴിയനഗരം ജില്ലയിലെ പിരിദിയിൽ നിന്നുള്ള സിംഗിറെഡ്ഡി സായ് ശ്രീ ഹരികൃഷ്ണ (26) ആണ് മിസൗറിയിലെ മെരാമെക് നദിയിൽ മുങ്ങിമരിച്ചത്.
സുഹൃത്തുക്കളോടൊപ്പം റിസോർട്ടിൽ എത്തിയ സിംഗിറെഡ്ഡി നദിയിൽ നീന്താനിറങ്ങിയതായിരുന്നു. വെള്ളത്തിനടിയിലുള്ള പായലുകളിൽ കാലുകൾ കുടുങ്ങിയതിനെ തുടർന്ന് പുറത്തേയ്ക്ക് വരാൻ കഴിഞ്ഞില്ല. പിന്നീട് വിദഗ്ധ സംഘമെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
എൻജിനിയറിംഗ് പൂർത്തിയാക്കിയ ശേഷമാണ് ഇദ്ദേഹം ഉപരിപഠനത്തിനായി അമേരിക്കയിലേയ്ക്ക് പോയത്. അടുത്തിടെ ജോലിയിൽ പ്രവേശിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കുടുംബം സംസ്ഥാന മന്ത്രിയുടെ സഹായം തേടിയിട്ടുണ്ട്.
Tags : Indian-Origin Techie Drowns US Waterfall Birthday Celebration Singireddy Sai Sriharikrishna