ചങ്ങനാശേരി: ബാസ്കറ്റ്ബോള്‍ മത്സരങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച് മോര്‍കുളങ്ങര എകെഎം പബ്ലിക് സ്കൂൾ. മാന്നാനം കെഇ സ്കൂളില്‍ നടന്ന ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്കൂള്‍ ടീം ജേതാക്കളായി. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ റണ്ണറപ്പും കരസ്ഥമാക്കി.
രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂള്‍ സംഘടിപ്പിച്ച സൗത്ത് ഇന്ത്യ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ എകെഎം ആണ്‍കുട്ടികളുടെ ടീം ജേതാക്കളായി. നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ റണ്ണറപ്പ് സ്ഥാനവും നേടി. കായികതാരങ്ങളുടെ കഠിനാധ്വാനവും പരിശീലകരുടെ മാര്‍ഗനിര്‍ദേശവും കൂട്ടായ പരിശ്രമവുമാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍. വിദ്യാര്‍ഥികളെ സ്കൂള്‍ മാനേജ്മെന്റും പ്രിന്‍സിപ്പലും അധ്യാപകരും അഭിനന്ദിച്ചു.