Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AVIATION MINISTER

വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​വി​ൽ‌ പ​രി​ഹാ​രം വേ​ണം; വ്യോ​മ​യാ​ന മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ

കോ​ഴി​ക്കോ​ട്: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ൽ പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി കെ. ​റാം മോ​ഹ​ൻ നാ​യി​ഡു​വി​ന് ക​ത്ത​യ​ച്ച് ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ് മു​ഫ്തി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ.

ഗ​ൾ‌​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന നി​ര​ക്കി​ലു​ണ്ടാ​യ വ​ർ​ധ​ന​വ് അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​തും മു​ന്ന​റി​യി​പ്പി​ല്ലാ​തെ യാ​ത്ര​ക​ൾ റ​ദ്ദാ​ക്കു​ന്ന​തും പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും കാ​ന്ത​പു​രം ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

അ​മി​ത നി​ര​ക്കി​നും വി​മാ​ന​ങ്ങ​ളു​ടെ കു​റ​വി​നും പു​റ​മെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വി​മാ​നം റ​ദ്ദാ​ക്ക​ൽ, മു​ട​ങ്ങി​യ യാ​ത്ര​ക​ളു​ടെ റീ​ഫ​ണ്ട് ന​ൽ​കാ​തി​രി​ക്ക​ൽ, സെ​ക്ട​ർ മാ​റ്റി​യും തീ​യ​തി നീ​ട്ടി​യും യാ​ത്ര നി​ശ്ച​യി​ക്ക​ൽ തു​ട​ങ്ങി​യ​വ​യും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും കാ​ന്ത​പു​രം പ​റ​ഞ്ഞു.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് വ​ർ​ധി​ച്ച നി​ര​ക്ക് ഈ​ടാ​ക്കി വ​രു​ന്ന​ത് വി​വേ​ച​ന​മാ​ണെ​ന്നും കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

Kerala

സ​ത്യ​ത്തി​നൊ​പ്പം നി​ല്‍​ക്ക​ണം; പൈ​ല​റ്റു​മാ​രെ കു​റ്റ​പ്പെ​ടു​ത്തി​യു​ള്ള റി​പ്പോ​ർ​ട്ടി​ൽ പാ​ശ്ചാ​ത്യ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ വ്യോ​മ​യാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ന​ടു​ക്കി​യ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തി​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ മ​റു​പ​ടി​യു​മാ​യി വ്യോ​മ​യാ​ന​മ​ന്ത്രി റാം ​മോ​ഹ​ന്‍ നാ​യി​ഡു. സ​ത്യ​ത്തി​നൊ​പ്പം നി​ല്‍​ക്ക​ണ​മെ​ന്നും അ​ന്തി​മ റി​പ്പോ​ര്‍​ട്ടി​ന് ശേ​ഷ​മേ നി​ഗ​മ​ന​ങ്ങ​ളി​ല്‍ എ​ത്താ​വൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റു​മാ​രെ കു​റ്റ​പ്പെ​ടു​ത്തി​യു​ള്ള റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് പാ​ശ്ചാ​ത്യ മാ​ധ്യ​മ​ങ്ങ​ളെ നാ​യി​ഡു വി​മ​ർ​ശി​ച്ചു. അ​പ​ക​ടം സം​ബ​ന്ധി​ച്ച് സ്വ​ന്ത​മാ​യി വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നാ​ണ് അ​വ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ൾ അ​ന്തി​മ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പു​റ​ത്തു​വ​രും. അ​ന്താ​രാ​ഷ്ട്ര വ്യോ​മ​യാ​ന പ്രോ​ട്ടോ​ക്കോ​ളു​ക​ൾ അ​നു​സ​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും പൂ​ർ​ണ സു​താ​ര്യ​ത​യോ​ടെ​യാ​ണ് ഇ​ക്കാ​ര്യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്ത​ലു​ക​ൾ നി​ർ​ദേശി​ക്കു​ന്ന​തി​നു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ കീ​ഴി​ൽ ഒ​രു ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് നാ​യി​ഡു പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലു​ള്ള മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ൾ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക​മ്മി​റ്റി മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ത്തി​നും യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന അ​തേ സ​ഹാ​യ​ധ​നം ത​ന്നെ ന​ൽ​കു​മെ​ന്നും മന്ത്രി കൂട്ടിച്ചേർത്തു.

National

തിടുക്കത്തിൽ നിഗമനത്തിലെത്തരുത്: വ്യോമയാന മന്ത്രി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് വി​​​​മാ​​​​ന​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് തി​​​​ടു​​​​ക്ക​​​​ത്തി​​​​ൽ നി​​​​ഗ​​​​മ​​​​ന​​​​ത്തി​​​​ലെ​​​​ത്തു​​​​ന്ന​​​​ത് അ​​​​പ​​​​ക്വ​​​​മാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രി കെ. ​​​​റാം മോ​​​​ഹ​​​​ൻ നാ​​​​യി​​​​ഡു.

അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് ആ​​​​ക്സി​​​​ഡ​​​​ന്‍റ് ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ ബ്യൂ​​​​റോ (എ​​​​എ​​​​ഐ​​​​ബി) പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം. പ്രാ​​​​ഥ​​​​മി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ടാണു പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ന്തി​​​​മറി​​​​പ്പോ​​​​ർ​​​​ട്ടി​​​​നാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കാ​​​​മെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ആ​​​​രാ​​​​ഞ്ഞ​​​​പ്പോ​​​​ൾ മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ഇ​​​​തെ​​​​ല്ലാം സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നും അ​​​​തി​​​​നാ​​​​ലാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളെ നി​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും എ​​​​ല്ലാ അ​​​​ന്വേ​​​​ഷ​​​​ണ​​​​വും പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി അ​​​​ന്തി​​​​മ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Latest News

Corehub Up