x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിമാനനിരക്ക് നിരീക്ഷണം ശക്തമാക്കും: വ്യോമയാന മന്ത്രി


Published: December 16, 2025 12:19 AM IST | Updated: December 16, 2025 12:19 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​മാ​​​ന ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കു​​​ക​​​ൾ സൂ​​​ക്ഷ്മ​​​മാ​​​യി നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഡി​​​ജി​​​സി​​​എ​​​യു​​​ടെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന താ​​​രി​​​ഫ് മോ​​​ണി​​​റ്റ​​​റിം​​​ഗ് യൂ​​​ണി​​​റ്റ് കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രി റാം ​​​മോ​​​ഹ​​​ൻ നാ​​​യി​​​ഡു.

ആ​​​ഭ്യ​​​ന്ത​​​ര റൂ​​​ട്ടു​​​ക​​​ൾ​​​ക്കു​​​പു​​​റ​​​മെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര റൂ​​​ട്ടു​​​ക​​​ളി​​​ലെ നി​​​ര​​​ക്കു​​​ക​​​ളും നി​​​രീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വി​​​മാ​​​ന ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് വ​​​ർ​​​ധി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത കാ​​​ണു​​​ന്പോ​​​ഴെ​​​ല്ലാം മ​​​ന്ത്രാ​​​ല​​​യം ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്.

സ​​​മീ​​​പ​​​കാ​​​ല​​​ത്തു​​​ണ്ടാ​​​യ ഇ​​​ൻ​​​ഡി​​​ഗോ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ മ​​​ന്ത്രാ​​​ല​​​യം ഇ​​​ട​​​പെ​​​ട്ട് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കു​​​ക​​​ൾ ന്യാ​​​യ​​​മാ​​​യ​​​തും താ​​​ങ്ങാ​​​നാ​​​കു​​​ന്ന​​​തു​​​മാ​​​യ നി​​​ല​​​യി​​​ൽ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ പ​​​രി​​​ധി നി​​​ശ്ച​​​യി​​​ച്ച​​​താ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വ്യോ​​​മ​​​യാ​​​ന​​​മേ​​​ഖ​​​ല നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത​​​താ​​​യ​​​തി​​​നാ​​​ൽ ഡി​​​മാ​​​ൻ​​​ഡും സ​​​പ്ലൈ​​​യും ത​​​മ്മി​​​ൽ പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ണ്ടാ​​​കു​​​ന്പോ​​​ഴു​​​മാ​​​ണ് നി​​​ര​​​ക്കു​​​ക​​​ൾ ഉ​​​യ​​​രു​​​ന്ന​​​തെ​​​ന്നും റാം ​​​മോ​​​ഹ​​​ൻ നാ​​​യി​​​ഡു വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Tags : Aviation Minister ram mohan naidu

Recent News

Corehub Up