Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aashwas 2026

Malappuram

"ആ​ശ്വാ​സ് 2026’ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ 4.6 കോ​ടി രൂ​പ പ​ലി​ശ​യി​ള​വ്

പെ​രി​ന്ത​ൽ​മ​ണ്ണ: സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ കു​ടി​ശി​ക കു​റ​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​പ്പാ​ക്കി​യ "ആ​ശ്വാ​സ് 2026’ കു​ടി​ശി​ക നി​വാ​ര​ണം പ​ദ്ധ​തി വ​ഴി പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ളി​ലെ കു​ടി​ശി​ക വാ​യ്പ​ക​ൾ തി​രി​ച്ച​ട​ച്ച​വ​ർ​ക്ക് 4.6 കോ​ടി രൂ​പ പ​ലി​ശ​യി​ള​വ് അ​നു​വ​ദി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ളി​ൽ ചേ​ർ​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗം കൂ​ടി​ശി​ക നി​വാ​ര​ണം ച​ർ​ച്ച ചെ​യ്തി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ളി​ൽ 2293 പേ​ർ​ക്ക് 4.6 കോ​ടി രൂ​പ പ​ലി​ശ​യി​ള​വ് അ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ച്ച​താ​യി യോ​ഗം വി​ല​യി​രു​ത്തി. സെ​പ്തം​ബ​ർ 30 വ​രെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. എ​ന്നാ​ൽ വി​വി​ധ അ​ദാ​ല​ത്തു​ക​ളി​ൽ തീ​ർ​പ്പ് ക​ൽ​പ്പി​ച്ച വാ​യ്പ കു​ടി​ശി​ക അ​ട​വാ​ക്കു​ന്ന​വ​ർ​ക്ക് ഇ​ന്നു​വ​രെ സ​മ​യം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ​ലി​ശ​യി​ള​വ് അ​ഞ്ച് കോ​ടി രൂ​പ​യി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ പ്ര​തീ​ക്ഷ.

അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്ര​ർ സി​ദീ​ഖ് അ​ക്ബ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ഫി​സ് സൂ​പ്ര​ണ്ട് എ​ൻ.​എം. ജോ​ണ്‍​മാ​ത്യു, യൂ​ണി​റ്റ് ഇ​ൻ​സ്പെ​ക്‌ട​ർ പ്ര​തീ​ഷ്, സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ അം​ഗം അ​ഷ്റ​ഫ് അ​ര​ക്കു​പ​റ​ന്പ്, സെ​ക്ര​ട്ട​റീ​സ് സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ പി.​യൂ​സു​ഫ്, മു​ഹ​മ്മ​ദ് മു​സ്ത​ഫ, സി.​കെ.​അ​ൻ​വ​ർ, അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up