Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abhimanyu Case

അ​ഭി​മ​ന്യു കേ​സി​ൽ ര​ഹ​സ്യ​വി​ചാ​ര​ണ വേ​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ര്‍​ഥി​​​​യും എ​​​​സ്എ​​​​ഫ്‌​​​​ഐ നേ​​​​താ​​​​വു​​​​മാ​​​​യി​​​​രു​​​​ന്ന അ​​​​ഭി​​​​മ​​​​ന്യു​​​​വി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ ര​​​​ഹ​​​​സ്യ​​​​വി​​​​ചാ​​​​ര​​​​ണ വേ​​​​ണ​​​​മെ​​​​ന്ന പ്ര​​​​തി​​​​ക​​​​ളാ​​​​യ പോ​​​​പ്പു​​​​ല​​​​ര്‍ ഫ്ര​​​​ണ്ട്-​​​​കാ​​​​മ്പ​​​​സ് ഫ്ര​​​​ണ്ട് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രു​​​​ടെ ആ​​​​വ​​​​ശ്യം ഹൈ​​​​ക്കോ​​​​ട​​​​തി​​​​യും ത​​​​ള്ളി. നേ​​​​ര​​​​ത്തേ ഇ​​​​തേ ആ​​​​വ​​​​ശ്യ​​​​മു​​​​ന്ന​​​​യി​​​​ച്ചു ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി ത​​​​ള്ളി​​​​യ​​​​തി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

കേ​​​​സി​​​​ലെ വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ക്കു​​​​മ്പോ​​​​ള്‍ മാ​​​​ധ്യ​​​​മ​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രു​​​​ടെ​​​​യും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം നി​​​​യ​​​​ന്ത്രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ത​​​​ങ്ങ​​​​ളു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ള്‍ പ​​​​ക​​​​ര്‍​ത്തി പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് സാ​​​​ക്ഷി​​​​മൊ​​​​ഴി​​​​ക​​​​ളെ സ്വാ​​​​ധീ​​​​നി​​​​ക്കു​​​​മെ​​​​ന്നും ത​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​വി​​​​ജീ​​​​വി​​​​ത​​​​ത്തെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് പ്ര​​​​തി​​​​ക​​​​ള്‍ ര​​​​ഹ​​​​സ്യ​​​​വി​​​​ചാ​​​​ര​​​​ണ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

പ്ര​​​​തി​​​​ക​​​​ളു​​​​ടെ ആ​​​​ശ​​​​ങ്ക പ​​​​രി​​​​ഗ​​​​ണി​​​​ച്ച ജ​​​​സ്റ്റീ​​​​സ് സി.​​​​എ​​​​സ്. ഡ​​​​യ​​​​സ് വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്കി​​​​ടെ ചി​​​​ത്ര​​​​മോ വീ​​​​ഡി​​​​യോ​​​​യോ എ​​​​ടു​​​​ക്കാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​തെ​​​​ന്ന് നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

Latest News

Corehub Up