Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AbhiramMurder

അ​ഭി​റാം കൊ​ല​ക്കേ​സ്: പ്ര​തി ഉ​മ​റി​ന്‍റെ പെ​ൺ​സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ, ഇ​ൻ​സ്റ്റ​ഗ്രാം ചാ​റ്റു​ക​ൾ വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മം

തി​രു​വ​ന​ന്ത​പു​രം: പാ​ങ്ങാ​പ്പാ​റ അ​ഭി​റാം കൊ​ല​പാ​ത​ക​ത്തി​ൽ ഒ​രാ​ൾ കൂ​ടി ക​സ്റ്റ​ഡി​യി​ൽ. ര​ണ്ടാം പ്ര​തി ഉ​മ​റി​ന്‍റെ പെ​ൺ​സു​ഹൃ​ത്തി​നെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 22കാ​രി​യാ​യ യു​വ​തി​യ്ക്ക് കൊ​ല​പാ​ത​ക വി​വ​രം അ​റി​യാ​മാ​യി​രു​ന്നു. ഇ​ന്ന് ത​ന്നെ ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

കൊ​ല്ല​പ്പെ​ട്ട അ​ഭി​റാ​മി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ ചാ​റ്റു​ക​ൾ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു. ചാ​റ്റു​ക​ൾ എ​ങ്ങ​നെ ഡി​ലീ​റ്റ് ചെ​യ്യ​പ്പെ​ട്ടു എ​ന്ന് പ​രി​ശോ​ധി​ക്കും. അ​ഭി​റാ​മി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് മ​റ്റൊ​രു പെ​ൺ​സു​ഹൃ​ത്തു​മാ​യി പ​ങ്കു​വെ​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ആ ​പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

അ​ഭി​റാ​മി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ നി​ന്ന് നി​ര​വ​ധി ചാ​റ്റു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യ​താ​യി സൈ​ബ​ർ സെ​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ന​വ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ‌അ​ഭി​റാ​മി​ന്‍റെ ഫോ​ൺ തോ​ട്ടി​ലേ​യ്ക്ക് വ​ലി​ച്ചെ​റി​ഞ്ഞു എ​ന്ന പ്ര​തി​ക​ളു​ടെ മൊ​ഴി പൊ​ലി​സ് വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. സ്‌​കൂ​ബ ടീം ​ഉ​ൾ​പ്പെ​ടെ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഫോ​ൺ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​ൻ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ പൊ​ലി​സു​കാ​രെ വി​ന്യ​സി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്തും.

ഇ​ര​ട്ട​കൊ​ല​പാ​ത​ക​ത്തി​നാ​ണ് പ്ര​തി​ക​ൾ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ നി​ഗ​മ​നം. ര​ണ്ടാ​മ​ത്തെ​യാ​ളെ വി​ളി​ച്ചു​വ​രു​ത്താ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും പൊ​ലി​സ് ക​രു​തു​ന്നു. സം​ഭ​വ ദി​വ​സം അ​ഭി​റാം വീ​ട്ടി​ൽ നി​ന്ന് ന​ട​ന്നു​പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. 16 അം​ഗ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. നി​ല​വി​ൽ മൂ​ന്ന് പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Latest News

Corehub Up