Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AbhiramMurderCase

ശ്രീ​കാ​ര്യം കൊ​ല​പാ​ത​ക​ത്തി​ൽ ട്വി​സ്റ്റ്; ല​ക്ഷ്യ​മി​ട്ട​ത് അ​ഭി​രാ​മി​ന്‍റെ സു​ഹൃ​ത്തി​നെ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം എം.​ഡി.അ​ഭി​രാം കൊ​ല​ക്കേ​സി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. അ​ഭി​രാ​മി​ന്‍റെ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ആ​ദ്യ ല​ക്ഷ്യ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. എ​ന്നാ​ൽ അ​പ​ക​ടം മ​ണ​ത്ത സു​ഹൃ​ത്ത് പ്ര​തി​ക​ൾ വി​ളി​ച്ച സ്ഥ​ല​ത്തേ​ക്ക് പോ​യി​ല്ല. പ​ക​രം അ​വി​ടെ​യെ​ത്തി​യ അ​ഭി​രാം പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​വു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പെ​ൺ​കു​ട്ടി​യു​ടെ ശ​ബ്ദ​ത്തി​ൽ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി സ​ന്ദേ​ശ​ങ്ങ​ളും കോ​ളു​ക​ളും അ​യ​ച്ചാ​ണ് അ​ഭി​രാ​മി​നെ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ അ​ഭി​രാം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ടി​കൂ​ടി ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി.

കേ​സി​ൽ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഉ​മ​ർ എ​ന്ന പ്ര​തി​ക്ക് കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. കാ​പ്പ കേ​സു​ൾ​പ്പെ​ടെ​യു​ള്ള ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​യാ​ളാ​ണ് ഇ​യാ​ൾ. പ്ര​തി​ക​ൾ പ​തി​വാ​യി മ​ദ്യ​പി​ക്കാ​റു​ള്ള സ്ഥ​ല​ത്താ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു പെ​ൺ​കു​ട്ടി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രാ​ണ് നി​ല​വി​ൽ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. അ​തേ​സ​മ​യം കേ​സി​ലെ തെ​ളി​വെ​ടു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ പൊ​ലി​സ് വേ​ഗ​ത്തി​ലാ​ക്കു​ക​യാ​ണ്. പ്ര​തി​യു​മാ​യി പൊ​ലി​സ് സ്റ്റേ​ഷ​നു പു​റ​ത്തേ​ക്കെ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

Latest News

Corehub Up