Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AbinPaul

സി​ന​ഗോ​ഗ് ആ​ക്ര​മ​ണം: അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക സം​ഘം; ബോ​സി​ന്‍റെ ടാ​ര്‍​ജ​റ്റി​ല്‍ പ​രി​ശോ​ധ​ന

കൊ​ച്ചി: എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ലെ ക​ട​വു​ഭാ​ഗം സി​ന​ഗോ​ഗ് ആ​ക്ര​മ​ണ​ക്കേ​സി​ലെ തീ​വ്ര​വാ​ദ ബ​ന്ധം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍ മേ​ല്‍​നോ​ട്ടം വ​ഹി​ക്കും.

കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പു​ത്ത​ന്‍​കു​രി​ശ് ഐ​ക്ക​ര​നാ​ട് സ്വ​ദേ​ശി എ​ബി​ന്‍ ബി. ​പോ​ൾ, ബോ​സ് എ​ന്ന​യാ​ളു​ടെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് സി​ന​ഗോ​ഗി​ന് തീ​ കൊ​ളു​ത്തി​യ​ത്. അ​ടു​ത്ത ല​ക്ഷ്യം വൈ​കാ​തെ അ​റി​യി​ക്കാ​മെ​ന്നാ​ണ് ബോ​സ് എ​ബി​നു ന​ല്‍​കി​യി​രു​ന്ന നി​ര്‍​ദേ​ശം. ഇ​ക്കാ​ര്യ​ങ്ങ​ള​ട​ക്കം അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച പ്ര​തി​യെ പൊ​ലി​സ് ചോ​ദ്യംചെ​യ്തു.

ചാ​റ്റു​ക​ളി​ല്‍​നി​ന്നു നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​താ​യാ​ണു വി​വ​രം. പി​ടി​കൂ​ടി​യ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ളു​ടെ മി​റ​ര്‍ ഇ​മേ​ജ് ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍​നി​ന്ന് പൊ​ലി​സി​നു കൈ​മാ​റി. ഇ​തും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

യു​കെ സ​ന്ദ​ര്‍​ശ​ന​ത്തി​നു​ ശേ​ഷ​മാ​ണ് പ്ര​തി ബോ​സു​മാ​യി ചാ​റ്റു​ക​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ബോ​സി​നെ പ​രി​ച​യ​പ്പെ​ട്ട​ത് യു​കെ​യി​ല്‍ വ​ച്ചാ​കാ​മെ​ന്നാ​ണ് പൊ​ലി​സ് അ​നു​മാ​നം. ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ്ര​തി​യെ നി​രീ​ക്ഷി​ച്ച​ശേ​ഷം അ​ത്ത​ര​ത്തി​ല്‍ കൃ​ത്യ​ത്തി​നാ​യി സ​മീ​പി​ച്ച​താ​ണോ​യെ​ന്നും പൊ​ലി​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.

ബോ​സി​നാ​യു​ള്ള അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ടെ​ലി​ഗ്രാ​മി​ല്‍​നി​ന്ന​ട​ക്കം വി​വ​ര​ങ്ങ​ള്‍ പൊ​ലി​സ് തേ​ടി​യി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ യ​ഥാ​ര്‍​ഥ പേ​ര് അ​റി​യി​ല്ലെ​ന്നാ​ണ് എ​ബി​ന്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് ആ​വ​ര്‍​ത്തി​ക്കു​ന്ന​ത്.
എ​ന്നാ​ല്‍, ഇ​യാ​ളു​ടെ ചാ​റ്റു​ക​ളി​ലു​ള്ള ബോ​സി​ന്‍റെ പ്രൊ​ഫൈ​ല്‍ ചി​ത്ര​ത്തി​ല്‍ ര​ണ്ട് അ​ക്ഷ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. മൂ​വാ​റ്റു​പു​ഴ​യി​ല​ട​ക്കം പ്ര​തി ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ പ​രീ​ക്ഷ​ണ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലി​സ് ന​ല്‍​കു​ന്ന സൂ​ച​ന.

സി​ന​ഗോ​ഗിനു തീ ​വ​ച്ച​തി​ന് എ​ബി​നു ല​ഭി​ച്ച പ​ണ​ത്തി​ന്‍റെ സ്രോ​ത​സ്, ഇ​തി​ന്‍റെ മ​റ്റു വി​വ​ര​ങ്ങ​ള്‍, അ​യ​ച്ച വ്യ​ക്തി​ക​ള്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷ​ണ​പ​രി​ധി​യി​ലു​ണ്ട്. സാ​മ്പ​ത്തി​ക​ശേ​ഷി​യു​ള്ള പ്ര​തി പ​ണം വാ​ങ്ങി​യ​തി​നു പി​ന്നി​ലെ കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു. അ​തി​നി​ടെ, ഫോ​ര്‍​ട്ട്‌​കൊ​ച്ചി കോ​ഡ​ര്‍ ഹൗ​സി​ലെ തീ​പി​ടി​ത്ത​ത്തി​നു പി​ന്നി​ലും ഈ ​സം​ഘ​മാ​ണോ എ​ന്നു പൊ​ലി​സ് സം​ശ​യി​ക്കു​ന്നു.

എ​ബി​ന്‍ ഇ​തു​വ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ള്‍, സം​ഘ​ത്തി​ന്‍റെ ഭാ​വി പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ലും അ​ന്വേ​ഷ​ണമു​ണ്ടാ​കും. തീ​വ്ര​വാ​ദ ബ​ന്ധം സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തീ​വ ക​രു​ത​ലോ​ടെ​യാ​ണ് പൊ​ലി​സി​ന്‍റെ സ​മീ​പ​നം.

Latest News

Corehub Up