സുല്‍ത്താന്‍ ബത്തേരി: അബ്കാരി കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ ഭാര്യവീട്ടിലെത്തിയ എക്സൈസ് സംഘം ഭാര്യാമാതാവിന്റെ മൊഴിയെടുത്തു. നിയമം അനുവദിക്കുന്നതിലും കൂടുല്‍ മദ്യം വാഴവറ്റയിലെ ആന്റോ അഗസ്റ്റിന്റെ വീട്ടില്‍നിന്ന് എക്സൈസ് കണ്ടെടുത്തിരുന്നു.
എന്നാല്‍, പ്രസ്തുത വീട് തന്റെ പേരിലല്ലെന്നും ഭാര്യാമാതാവിന്റെ പേരിലാണെന്നുമുള്ള വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ഇവരുടെ കോളിയാടിയിലെ വീട്ടിലെത്തി മൊഴിയെടുത്തത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കോഴിക്കോട്ടുനിന്നുള്ള എക്സൈസ് സംഘം കോളിയാടിയിലെ വീട്ടിലെത്തിയത്.
മൊഴിയെടുക്കല്‍ ഒരുമണിക്കൂറോളം നീണ്ടു. അര്‍ജന്റൈന്‍ ഫുട്ബോള്‍ താരം മെസിയെ കേരളത്തിലെത്തിക്കുമെന്ന വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടില്‍ റെയ്ഡ് നടത്തവേയാണ് 69.589 ലിറ്റര്‍ മദ്യം കണ്ടെടുത്തത്.