Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ablaze

വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭത്തിൽ അൽബേനിയയും കത്തുന്നു

തി​​​​രാ​​​​ന: അ​​​ൽ​​​ബേ​​​നി​​​യ​​​യി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​പ്ര​​​ക്ഷോ​​​ഭം ശ​​​ക്ത​​​മാ​​​കു​​​ന്നു. പ്ര​​​​ക്ഷോ​​​​ഭം മൂ​​​​ന്നാം ദി​​​​വ​​​​സ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ന്ന​​​​തോ​​​​ടെ തെ​​​​രു​​​​വു​​​​ക​​​​ൾ യു​​​​ദ്ധ​​​​ക്ക​​​​ള​​​​മാ​​​​യി മാ​​​​റി.

കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ ജ​​​​ന​​​​ൽ​​​​ച്ചി​​​​ല്ലു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ക്കു​​​​ക​​​​യും പൊ​​​​തു​​​​സ്വ​​​​ത്തു​​​​ക്ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു​​​നേ​​​രേ പൊ​​​ലി​​​സ് ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​ക​​​​വും ജ​​​​ല​​​​പീ​​​​ര​​​​ങ്കി​​​​യും പ്ര​​​​യോ​​​​ഗി​​​​ച്ചു. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ തി​​​​രാ​​​​ന​​​​യി​​​​ൽ ഇ​​​ന്ന​​​ലെ പ്ര​​​​ക്ഷോ​​​​ഭ​​​​കാ​​​​രി​​​​ക​​​​ളാ​​​​യ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും പൊ​​​​ലി​​​​സും ത​​​​മ്മി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​ണ്ടാ​​​യി.

യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ മ​​​​രു​​​​മ​​​​ക​​​​ൻ ജാ​​​​രെ​​​​ദ് കു​​​​ഷ്ന​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ല​​​​ക്ഷ്വ​​​​റി റി​​​​സോ​​​​ർ​​​​ട്ട് പ​​​​ദ്ധ​​​​തി​​​​ക്കു​​​വേ​​​​ണ്ടി ദ​​​​ക്ഷി​​​​ണ തീ​​​​ര​​​​ദേ​​​​ശ ഭൂ​​​​മി വി​​​​ട്ടു​​​​ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ വേ​​​​ന​​​​ൽ​​​​ക്കാ​​​​ലം മു​​​​ത​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി ന​​​​ട​​​​ന്നു​​​വ​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​പ്പോ​​​​ൾ അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​മാ​​​​യ പ്ര​​​​ക്ഷോ​​​​ഭ​​​​മാ​​​​യി മാ​​​​റി​​​​യി​​​രി​​​ക്കു​​​ന്ന​​​​ത്. സ്വ​​​​ന്തം നാ​​​​ടി​​​​ന്‍റെ വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ വി​​​​റ്റ​​​​ഴി​​​​ക്കു​​​​ന്ന​​​​തി​​​​ലും രൂ​​​​ക്ഷ​​​​മാ​​​​യ വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​ലും തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യി​​​​ലും ജ​​​​ന​​​​ങ്ങ​​​​ൾ വ​​​​ൻ രോ​​​​ഷ​​​​ത്തി​​​​ലാ​​​​ണ്.

പ്ര​​​ക്ഷോ​​​ഭം ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ​​​​മ്മേ​​​​ള​​​​നം റ​​​​ദ്ദാ​​​​ക്കി. എ​​​ന്നാ​​​ൽ രാ​​​​ജി​​​വ​​​യ്ക്കി​​​ല്ലെ​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി എ​​​​ഡി റാ​​​​മ. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ​​​​യും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ന്യാ​​​​യ​​​​മാ​​​​യ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക​​​​യും രാ​​​​ജ്യ​​​​ത്തെ മു​​​​ന്നോ​​​​ട്ടു​​​ന​​​​യി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ് ത​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മെ​​​​ന്ന് വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ റോ​​​​യി​​​​ട്ടേ​​​​ഴ്സി​​​​നോ​​​​ട് സം​​​​സാ​​​​രി​​​​ക്ക​​​​വെ റാ​​​​മ വ്യ​​​​ക്ത​​​​മാ​​​​ക്കി.

യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നി​​​​ൽ അ​​​​ൽ​​​​ബേ​​​​നി​​​​യ​​​യ്​​​​ക്ക് അം​​​​ഗ​​​​ത്വം നേ​​​​ടി​​​​ക്കൊ​​​​ടു​​​​ക്കു​​​​ക എ​​​​ന്ന പ്ര​​​​ധാ​​​​ന വാ​​​​ഗ്ദാ​​​​ന​​​​വു​​​​മാ​​​​യി ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​മാ​​​​ണു റാ​​​​മ നാ​​​​ലാം ത​​​​വ​​​​ണ​​​​യും അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ പ്ര​​​​വേ​​​​ശ​​​​ന ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് രാ​​​​ജ്യ​​​​ത്തു പു​​​​തി​​​​യ രാ​​​​ഷ്‌​​​ട്രീ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി ഉ​​​​ട​​​​ലെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ അ​​​​ക്ര​​​​മം അ​​​​ഴി​​​​ച്ചു​​​​വി​​​​ട്ടു​​​​കൊ​​​​ണ്ട് ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ നേ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് റാ​​​​മ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up