Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aboobacker

Kozhikode

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ അ​ബൂ​ബ​ക്ക​ര്‍ അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: മൂ​വാ​യി​ര​ത്തി​ല​ധി​കം ഗാ​ന​ങ്ങ​ള്‍​ക്ക് ഈ​ണ​മി​ട്ട പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ അ​രീ​ക്കാ​ട് ഉ​ള്ളി​ശേ​രി​ക്കു​ന്നി​ലെ കോ​ഴി​ക്കോ​ട് അ​ബൂ​ബ​ക്ക​ര്‍ (അ​വു​ക്കാ​ക്ക - 80) അ​ന്ത​രി​ച്ചു. അ​രീ​ക്കാ​ട് ഉ​ള്ളി​ശേ​രി​ക്കു​ന്നി​ലെ വീ​ട്ടി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

കെ.​ജെ. യേ​ശു​ദാ​സ് പാ​ടി​യ "ക​ര​യാ​നും പ​റ​യാ​നും മ​നം​തു​റ​ന്നി​രി​ക്കാ​നും', കെ.​എ​സ്. ചി​ത്ര​യു​ടെ "യ​ത്തീ​മി​ന​താ​ണീ' തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ള്‍​ക്ക് ഈ​ണ​മി​ട്ടു. ലാ ​ഇ​ലാ​ഹാ ഇ​ല്ല​ള്ളാ, പ​ക​ല​ന്തി ഞാ​ന്‍, പാ​ടാ​ന്‍ ഞാ​ന്‍ ഗാ​യ​ക​ന്‍ അ​ല്ല തു​ട​ങ്ങി​യ​വ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശ​സ്ത​മാ​യ ഗാ​ന​ങ്ങ​ളി​ല്‍ ചി​ല​താ​ണ്. സു​ജാ​ത, അ​ഫ്‌​സ​ല്‍, എം.​ജി. ശ്രീ​കു​മാ​ര്‍, ഷ​ഹ​ബാ​സ് അ​മ​ന്‍ തു​ട​ങ്ങി മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ഗാ​യ​ക​രെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഗീ​ത​ത്തി​ല്‍ പാ​ടി​യി​ട്ടു​ണ്ട്.​

സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്ത് ബാ​ബു​രാ​ജി​ന്‍റെ പ്രി​യ​പ്പെ​ട്ട ത​ബ​ലി​സ്റ്റ് ടി. ​ഉ​സ്മാ​ന്‍ വ​ഴി​യാ​ണ് ബാ​ബു​രാ​ജി​ന്‍റെ ട്രൂ​പ്പി​ലെ​ത്തു​ന്ന​ത്. ന​ട​ന്‍ മാ​മു​ക്കോ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​പാ​ഠി​യാ​യി​രു​ന്നു. ദേ​വ​രാ​ജ​ന്‍ മാ​സ്റ്റ​റു​ടെ​യും ബോം​ബെ ര​വി​യു​ടെ​യും പ്രി​യ​പ്പെ​ട്ട ത​ബ​ലി​സ്റ്റ് കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​പ്പി​ള​പ്പാ​ട്ട് സം​ഗീ​ത ലോ​ക​ത്തെ അ​മ​ര​ക്കാ​ര​നും ത​ബ​ലി​സ്റ്റു​മാ​യ കോ​ഴി​ക്കോ​ട് അ​ബൂ​ബ​ക്ക​റി​ന്‍റെ വേ​ര്‍​പാ​ട് കേ​ര​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക മ​ണ്ഡ​ല​ത്തി​ന് തീ​രാ​ന​ഷ്‌​ട​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ അ​നു​ശോ​ചി​ച്ചു. വ​ലി​യ​ങ്ങാ​ടി​യി​ലെ ഇ​രു​മ്പു ക​ച്ച​വ​ട​ക്കാ​ര​നാ​യി​രു​ന്ന ഇ​മ്പി​ച്ചി അ​ഹ​മ്മ​ദി​ന്‍റെ​യും ഖ​ദീ​ജ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: കെ.​വി. സു​ബൈ​ദ. മ​ക്ക​ള്‍: ഗു​ലാം അ​ലി, പ​രേ​ത​നാ​യ ഫ​യാ​സ്, റോ​ഷ്‌​നി, ഫെ​മി​ന, സ​ജി​ന. മ​രു​മ​ക്ക​ള്‍: സ​ലാം, അ​സീ​സ്, അ​സീ​സ് (കാ​ഞ്ഞ​ങ്ങാ​ട്), സൗ​ദാ​ബി, അ​ഫ്‌​സീ​ന.

 

Latest News

Corehub Up