കോട്ടയം: പബ്ലിക് ലൈബ്രറിയിലെ നവീകരിച്ച കെപിഎസ് മേനോന് ഹാളിന്റെയും മുന്‍ പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ സ്മാരകഹാളിന്റെയും ഉദ്ഘാടനം 24ന് നടക്കും. വൈകുന്നേരം 3.30ന് മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
ലൈബ്രറി പ്രസിഡന്റ് വി.ബി. ബിനു അധ്യക്ഷത വഹിക്കും. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മുന്‍ എം.പി. സുരേഷ് കുറുപ്പ്, നഗരസഭ ചെയര്‍പേഴ്സൺ എം.പി. സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
വൈകുന്നേരം 6.30 ന് നടിയും നാടകപ്രവര്‍ത്തകയുമായ സജിത മഠത്തില്‍ അവതരിപ്പിക്കുന്ന പോഡ് കാസ്റ്റ് ഓപ്പറ അരങ്ങേറും. ഏബ്രഹാം ഇട്ടിച്ചെറിയയുടെ സേവന കാലഘട്ടമായ 50 വര്‍ഷങ്ങളെ പ്രതിനിധീകരിച്ച് സുവര്ണാദരം എന്നാണ് ചടങ്ങിനു പേര് നല്‍കിയിരിക്കുന്നത്.