Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accident As Bike

Kannur

സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ ബൈ​ക്ക് കു​ടു​ങ്ങി അ​പ​ക​ടം

ശ്രീ​ക​ണ്ഠ​പു​രം: ഗാ​ന്ധി സ്ക്വ​യ​റി​ൽ സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ ബൈ​ക്ക് കു​ടു​ങ്ങി അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​ൻ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. പ​യ്യാ​വൂ​ർ ഭാ​ഗ​ത്തു​നി​ന്നു ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സ് ശ്രീ​ക​ണ്ഠ​പു​രം ബ​സ്‌​സ്റ്റാ​ൻ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി സി​ഗ്ന​ലി​ൽ​നി​ന്ന് സം​സ്ഥാ​ന പാ​ത​യി​ലേ​ക്കു ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​നെ മ​റി​ക​ട​ന്നു മു​ന്നി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തു​നി​ന്നു ശ്രീ​ക​ണ്ഠ​പു​രം ഭാ​ഗ​ത്തേ​ക്കു പോ​കാ​നാ​യി സി​ഗ്ന​ലി​ൽ പ്ര​വേ​ശി​ച്ച ബൈ​ക്ക് ബ​സി​ന​ടി​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. ത​ല​നാ​രി​ഴ​യ്ക്കാ​ണു വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

അ​തേ​സ​മ​യം ഗാ​ന്ധി സ്ക്വ​യ​റി​ലെ സി​ഗ്ന​ൽ സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സി​ഗ്ന​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ന്ന​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണു സൃ​ഷ്ടി​ക്കു​ന്ന​ത്. ഓ​ഫി​സു​ക​ളും സ്കൂ​ളു​ക​ളും വി​ട്ടെ​ത്തു​ന്ന സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തും സി​ഗ്ന​ൽ ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​വും അ​പ​ക​ട​സാ​ധ്യ​ത കൂ​ട്ടു​ന്നു.

 

Latest News

Corehub Up