Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accident While

Pathanamthitta

ത​ടി ലോ​റി​യി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ അ​പ​ക​ടം; തൊ​ഴി​ലാ​ളി മ​രി​ച്ചു

അ​ടൂ​ർ: ലോ​റി​യി​ൽ കൂ​റ്റ​ൻ ത​ടി ക​യ​റ്റു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ത​ടി ദേ​ഹ​ത്തു പ​തി​ച്ചു തൊ​ഴി​ലാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം. കൊ​ല്ലം കു​ള​ത്തു​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് ത​ക​ര​മ​ൺ പൂ​വ​ണ​ത്തൂ​മൂ​ട് കോ​ള​നി​യി​ൽ സാം​ബ​ൻ (46) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത് അ​ടൂ​ർ ക​ണ്ണ​ൻ​കോ​ട് ഭാ​ഗ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു ലോ​റി​യി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ ഒ​രു ത​ടി തെ​റി​ച്ചു സാം​ബ​ന്‍റെ ദേ​ഹ​ത്തു പ​തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റു നി​ല​ത്തു വീ​ണ സാം​ബ​നെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ദ്യം അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ്രാ​യ​മാ​യ മാ​താ​വും ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളും അ​ട​ങ്ങി​യ നി​ർ​ധ​ന കു​ടും​ബ​ത്തി​ലേ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു മ​ര​ണ​പ്പെ​ട്ട സാം​ബ​ൻ. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ:​ശ്യാം, ശ​ര​ത്, ശ​ര​ൺ.

Latest News

Corehub Up