അടൂർ: ലോറിയിൽ കൂറ്റൻ തടി കയറ്റുന്നതിനിടെ അബദ്ധത്തിൽ തടി ദേഹത്തു പതിച്ചു തൊഴിലാളിക്ക് ദാരുണാന്ത്യം. കൊല്ലം കുളത്തുപ്പുഴ ചോഴിയക്കോട് തകരമൺ പൂവണത്തൂമൂട് കോളനിയിൽ സാംബൻ (46) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ആയിരുന്നു സംഭവം നടന്നത് അടൂർ കണ്ണൻകോട് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന മരങ്ങൾ മുറിച്ചു ലോറിയിൽ കയറ്റുന്നതിനിടെ ഒരു തടി തെറിച്ചു സാംബന്റെ ദേഹത്തു പതിക്കുകയായിരുന്നു. പരിക്കേറ്റു നിലത്തു വീണ സാംബനെ ഒപ്പമുണ്ടായിരുന്നവർ ആദ്യം അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രായമായ മാതാവും ഭാര്യയും മൂന്നു മക്കളും അടങ്ങിയ നിർധന കുടുംബത്തിലേ ഏക ആശ്രയമായിരുന്നു മരണപ്പെട്ട സാംബൻ. ഭാര്യ: സുനിത. മക്കൾ:ശ്യാം, ശരത്, ശരൺ.
Tags : Nattuvishesham Districtnews Deepikanews Accident while