മുതിർന്ന അധ്യാപകൻ എം.ഇ. ജോർജിനെ വീട്ടിലെത്തി ആദരിക്കുന്നു.
വെള്ളരിക്കുണ്ട്: കെഎസ്എസ്പിഎ പരപ്പ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അധ്യാപക ദിനാചരണം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.കെ. എവുജിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുതിർന്ന അധ്യാപകരായ പി.എ. ജോസഫ്, ആലീസ് കുര്യൻ, എം.ഇ. ജോർജ്, തോമസ് പറമ്പകം, സെലിൻ തോമസ് എന്നിവരെ ആദരിച്ചു. കെ കുഞ്ഞമ്പു നായർ, സി.എ. ജോസഫ്, സി.വി. ശ്രീധരൻ, സി.വി. ബാലകൃഷ്ണൻ, ജോസ്കുട്ടി അറയ്ക്കൽ, കെ.സി. സെബാസ്റ്റ്യൻ, സി.ജെ. ജയിംസ്, എ.എം. സെബാസ്റ്റ്യൻ, എം.ഡി. ദേവസ്യ, ബെന്നി തോമസ്, കെ.വേണുഗോപാൽ, ഷേർലി ഫിലിപ്പ്, പി.ജെ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
തൃക്കരിപ്പൂർ: കെഎസ്എസ്പിഎ മണ്ഡലം കമ്മിറ്റി വരവേൽപ് സമ്മേളനവും അധ്യാപക ദിനാചരണവും ജില്ലാ പ്രസിഡന്റ് എം.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. രാജീവൻ അധ്യക്ഷത വഹിച്ചു. സംഘടനയിലേക്ക് പുതിയതായി എത്തിയ അംഗങ്ങളെ നിയോജക മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ കൊക്കോട്ട് വരവേറ്റു. മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. രാഘവൻ അധ്യാപകദിന സന്ദേശം നൽകി. ജില്ലാ ട്രഷറർ ചന്ദ്രൻ നാലപ്പാടം, പി.പി. ജയപ്രകാശ്, പി.കെ. സത്യനാഥൻ, പി.ടി. ജയപ്രകാശ്, എം. രവീന്ദ്രനാഥൻ പിള്ള, കെ.വി. ഇന്ദിര, കെ. ഭവാനി, ഇ. പത്മിനി എന്നിവർ പ്രസംഗിച്ചു. മുതിർന്ന അധ്യാപകരെ ആദരിച്ചു.
മാലോം: അധ്യാപക ദിനത്തിൽ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന അധ്യാപകരെ വീട്ടിലെത്തി ആദരിച്ചു. ട്രസ്റ്റ് ചെയർമാനും ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രാജു കട്ടക്കയം, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജയിൻ, നിയുക്ത മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സിബിച്ചൻ പുളിങ്കാല, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഷോബി ജോസഫ്, സാജൻ ജോസഫ്, ബിനു കുഴിപ്പള്ളി, ഷാജി മാണിശേരി, സിജു തെക്കേറ്റം എന്നിവർ നേതൃത്വം നൽകി.
വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് - എം സാംസ്കാരിക വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയോരമേഖലയിലെ ആദ്യകാല ബിരുദധാരിയും മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പലുമായ എം.ഇ. ജോർജിനെ അധ്യാപക ദിനത്തിൽ വീട്ടിലെത്തി ആദരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ റീന തോമസ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി ജില്ലാ പ്രസിഡന്റ് ബേബി പുതുമന അധ്യക്ഷത വഹിച്ചു. ബിജു തുളിശേരി, ടോമി മണിയംതോട്ടം, ടോമി ഈഴറേട്ട്, ജോസ് പാഴുകുന്നേൽ, മാത്യു കാഞ്ഞിരത്തിങ്കൽ, ബേബി മുതുകത്താനി, തങ്കച്ചൻ വടക്കേമുറിയിൽ, ജോസഫ് കുമ്മിണിയിൽ, ജോഷ്വാ ഒഴുകയിൽ, മനോജ് ഒറീത്തായിൽ എന്നിവർ പ്രസംഗിച്ചു.
അധ്യാപക ദിനാശംസകൾ
മലയാളം അധ്യാപികയായി 25 വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ അധ്യാപകരുടെ യഥാർത്ഥ പ്രതിഫലം അവർ പഠിപ്പിച്ച കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയുന്ന നല്ല മാറ്റങ്ങളാണെന്നതാണ് അനുഭവം. അധ്യാപനം എന്നത് ഒരു ജോലി മാത്രമല്ല അത് ഒരു ഉത്തരവാദിത്വവും സമർപ്പണവുമാണ്. അതിലുപരി ഒരുപാട് ജീവിതങ്ങളെ നേരിട്ടു സ്പർശിക്കാനുള്ള വലിയ അവസരമാണ്. ഇന്നത്തെ കാലത്ത് അധ്യാപകരുടെ പ്രസക്തി കുറയുകയാണെന്ന് പറയുന്നവരുണ്ട്. എന്നാൽ വിവരങ്ങൾ നൽകാനുള്ള സംവിധാനങ്ങൾ ഏറെയുണ്ടെങ്കിലും ആ വിവരങ്ങളിൽ നിന്ന് ശരിയും തെറ്റും തിരിച്ചറിയാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നത് അധ്യാപകരാണ്.
റാണി എം. ജോസഫ്, അധ്യാപിക, സെന്റ് ജൂഡ്സ് എച്ച്എസ്എസ്, വെള്ളരിക്കുണ്ട്.
സൗഹൃദപരമായ ഇടപെടലിലൂടെ കുഞ്ഞുങ്ങളുടെ വിശ്വാസം നേടിയെടുക്കലാണ് അധ്യാപനത്തിൽ നടക്കുന്നത്. ചെറിയ നേട്ടങ്ങളിൽ അവരെ അഭിനന്ദിക്കുകയും തെറ്റുമ്പോൾ തിരുത്തുകയും ചെയ്യാൻ അധ്യാപകർക്ക് കഴിയും.
പൊതുസമൂഹത്തിന്റെ ജീർണത അധ്യാപകരെയും ബാധിക്കുവാൻ തുടങ്ങി. സമൂഹമാധ്യമങ്ങളുടെ സ്വാധീനം, മാതാപിതാക്കളുടെ അമിതപ്രതീക്ഷ, മൂല്യങ്ങളിൽ വന്ന മാറ്റങ്ങൾ, രാഷ്ട്രീയ സാമൂഹിക സമ്മർദ്ദങ്ങൾ ഒക്കെ അധ്യാപനത്തെ ജീർണതയിലേക്ക് നയിക്കുന്നു എന്നിരുന്നാലും ഒരു നല്ല അധ്യാപകൻ എന്നും ഒരു നാടിന്റെ സമ്പത്താണ്.
മോളി ജോസഫ്, മുഖ്യാധ്യാപിക, സെന്റ് മേരീസ് എയുപി സ്കൂൾ, മാലക്കല്ല്
കൗമാരത്തിൽ നിന്ന് കളിക്കളവും പുസ്തകവും അപ്രത്യക്ഷമാകുമ്പോൾ ശരീരവും ചിന്തയും ബന്ധങ്ങളും വളരേണ്ട ഏറ്റവും നിർണായകമായ കാലമാണ് നാം മൊബൈൽ സ്ക്രീനിന് വിട്ടുകൊടുക്കുന്നത്. നമ്മുടെ കുട്ടികളുടെ ജീവിതത്തിൽ കളികളും പുസ്തകങ്ങളും തിരിച്ചുകൊണ്ടുവരാൻ കൃത്യമായ പദ്ധതി തയ്യാറാക്കണം. ഇതുവഴി കുട്ടികളുടെ വ്യക്തിത്വനിർമാണത്തിനും മാനസികാരോഗ്യത്തിനും സാമൂഹികശേഷിക്കും സ്വതന്ത്രചിന്തയ്ക്കും വഴിയൊരുക്കുന്ന സാഹചര്യങ്ങൾ സ്കൂളുകളിൽ ഉണ്ടാകണം.
ഷീബ രാജു, അധ്യാപിക, ഡിവൈൻ പ്രൊവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കര, നീലേശ്വരം