പ്രതീകാത്മക ചിത്രം
കാസർഗോഡ്: ജില്ലയിൽ ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ നിര്‍ദേശ പ്രകാരം അഞ്ച് പുതിയ റഗുലര്‍ സ്റ്റേജ് കാര്യേജ് പെര്‍മിറ്റുകള്‍ക്ക് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അനുമതി നല്കി.
കുമ്പള-ബദിയടുക്ക-നെല്ലിക്കട്ട-മല്ലം-ബോവിക്കാനം-കുറ്റിക്കോല്‍-ബന്തടുക്ക-ബളാംതോട്-പനത്തടി (സീതാംഗോളി, പൈക്ക, എരിഞ്ഞിപ്പുഴ, ചാമുണ്ഡിക്കുന്ന്, പാണത്തൂര്‍ വഴി), കാഞ്ഞങ്ങാട്-നീലേശ്വരം (അലാമിപ്പള്ളി, മാവുങ്കാല്‍ ജില്ലാ ആശുപത്രി, പറക്കളായി, അടുക്കം, എടത്തോട്, തായന്നൂര്‍, വാഴുന്നോറടി വഴി), മൂസാഹാജിമുക്ക്-പടന്ന-ചെറുവത്തൂര്‍- പടന്നകടപ്പുറം-പയ്യന്നൂര്‍-തൃക്കരിപ്പൂര്‍-പുലിമുട്ട്-കിഴക്കേമുറി, മുത്തപ്പന്‍മല-പാണത്തൂര്‍-കാഞ്ഞങ്ങാട്-കൊന്നക്കാട് (കള്ളാര്‍, രാജപുരം, ഒടയംചാല്‍, ചെമ്മട്ടംവയല്‍, അമ്പലത്തറ, കാഞ്ഞിരപ്പൊയില്‍, തായന്നൂര്‍, കാലിച്ചാനടുക്കം, എടത്തോട്, പരപ്പ, വെള്ളരിക്കുണ്ട് വഴി), മുദിയക്കാല്‍ -പാലക്കുന്ന്-കളനാട്-ബട്ടത്തൂര്‍-തച്ചങ്ങാട് (ആറാട്ടുകടവ് റോഡ്, ചന്ദ്രപുരം വഴി) എന്നിവയാണ് അനുമതി ലഭിച്ച റൂട്ടുകൾ.
ഇവയുടെ സമയക്രമം നിശ്ചയിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.